ഇന്റർഫേസ് /വാർത്ത /Crime / പത്തനംതിട്ട ഓതറ പടയണിയ്ക്കിടെ മൂന്നുപേർക്ക് കുത്തേറ്റു

പത്തനംതിട്ട ഓതറ പടയണിയ്ക്കിടെ മൂന്നുപേർക്ക് കുത്തേറ്റു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മൂന്നു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Pathanamthitta
  • Share this:

പത്തനംതിട്ട: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകൾക്ക് ഇടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. കാർത്തികേന്റെ പുറത്തും പവിൻ, സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓതറ സ്വദേശികളായ രണ്ടു പേരെ പ്രതികളാക്കി തിരുവല്ല പോലീസ് കേസെടുത്തു. മണ്ണ് മാഫിയകൾ തമ്മിൽ ഉണ്ടായ തർക്കവും വാക്കേറ്റവുമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

News Summary- Three people were stabbed in a scuffle during the concluding ceremonies of the Patayani Mahotsav at the Tiruvalla Othara Pudukulangara Bhagavathy Temple. Chengannur Vazharmangalam Locals S Sanju, Karthikeyan and Pavin were stabbed.

First published:

Tags: Crime news, Kerala police, Pathanamthitta