മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ അയല്‍വാസി വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മൂന്നാർ ഗവണ്‍മെന്‍റ് ടിടിസി സെന്‍ററിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് ആൽബർട്ട് ശൗരിയാറിന്റെ മകൾ പ്രിന്‍സിക്കാണ് (20) വെട്ടേറ്റത്. പാലക്കാട് സ്വദേശി ആൽബിനാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. പ്രണയനൈരാശ്യം മൂലമാണ് ആല്‍ബിന്‍ പ്രിന്‍സിയെ ആക്രമിച്ചതെന്നാണ് സൂചന. സംഭവ ശേഷം ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6 മണിയോടെയാണ് സംഭവം. പ്രിൻസി സ്കൂൾ വിട്ട് ഹോസ്റ്റലിലേക്ക്പോ കുംവഴിയായിരുന്നു ആക്രമണം. ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് പ്രിന്‍സിയോട് ആല്‍ബിന്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാൽ പ്രിന്‍സി ഇത് ഉൾകൊള്ളാൻ തയ്യാറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്നും മൂന്നാറിലെത്തി.
Also Read-ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾക്കു കഴുത്തിനു വെട്ടേറ്റു
എന്നാൽ ഫോൺ നമ്പർ സംഘടിപ്പിച്ച് ആൽബിൻ പ്രിന്‍സിയെ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങി. ശല്യം വർദ്ധിച്ചതോടെ കഴിഞ്ഞ ദിവസം ആൽബിന്റ ഫോൺ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്തു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ പ്രിൻസി പഠിക്കുന്ന സ്കൂൾ കണ്ടെത്തി ആക്രമണത്തിനായി ഇയാൾ കാത്തു നിൽക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് യുവതി എത്തിയപ്പോൾ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.