അഞ്ച് മക്കളിൽ രണ്ടുപേരെ നടിമാരാക്കി; ഒപ്പം രാഷ്ട്രീയം; മുത്തശ്ശിയുടെ ഓർമകളിൽ കൊച്ചുമകൾ കാർത്തിക
- Published by:meera_57
- news18-malayalam
Last Updated:
മുത്തശ്ശിയെ ഞങ്ങൾക്ക് ഒരു സ്ഥലത്തു തന്നെ മൂന്നു ദിവസത്തിലേറെ പിടിച്ചിരുത്താൻ കഴിഞ്ഞിരുന്നില്ല എന്ന് കാർത്തിക
മുത്തശ്ശി എന്ന് പറയുമ്പോൾത്തന്നെ കൊച്ചുമക്കളുടെ ഓർമകൾക്ക് തെളിനീർ പോലെയാകും തെളിച്ചം. കുട്ടിക്കാലത്ത് അച്ഛനമ്മമാർ കർക്കശക്കാരായാലും അവരുടെ കുറുമ്പുകളും പിണക്കങ്ങളും ആസ്വദിക്കുന്ന അവരുടെ ഏറ്റവും വലിയ സപ്പോർട്ടർമാർ മുത്തശ്ശിയോ മുത്തച്ഛനോ ആയിരിക്കണം. എൺപതുകളുടെ വഴിത്താരകളിൽ ഒരിടത്ത് തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ നഷ്‌ടമായതിന്റെ നോവുമായി കൊച്ചുമകളായ നടി കാർത്തിക നായർ (Karthika Nair). തനിക്ക് അവകാശപ്പെടാവുന്ന ചലച്ചിത്ര, രാഷ്ട്രീയ പാരമ്പര്യത്തിന് ഒരു കാരണക്കാരിയുണ്ടെങ്കിൽ അത് അമ്മൂമ്മയായ കല്ലറ സരസമ്മ നായരാണ് (Kallara Sarasamma Nair)
advertisement
തന്റെ അഞ്ചുമക്കളിൽ രണ്ടുപേരെ ചലച്ചിത്ര താരങ്ങളാക്കിയ മുത്തശ്ശി കഴിഞ്ഞ മാസം വിടവാങ്ങി. പെണ്മക്കൾ രണ്ടുപേർ മലയാള ചലച്ചിത്രലോകത്തെ അറിയപ്പെടുന്ന താരങ്ങളായെങ്കിൽ, ഒരുകാലത്തെ കോൺഗ്രസ് രാഷ്ട്രീയ വേദികളിലെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായിരുന്നു അവരുടെ അമ്മ സരസമ്മ. ഈ വർഷം അവസാനിക്കാറാകുമ്പോൾ, തന്റെ ആത്മാവിന്റെ ഒരു തുണ്ട് നഷ്‌ടമായ വേദനയുമായാണ് കാർത്തിക നായർ ആ വർഷത്തോട് വിടചൊല്ലുക. നടിമാരായ അംബിക, ഉദയ ചന്ദ്രിക എന്ന രാധ എന്നിവരുടെ അമ്മയാണ് സരസമ്മ. ഇവരിൽ രാധയുടെ മൂത്തമകളാണ് കാർത്തിക (തുടർന്ന് വായിക്കുക)
advertisement
കാർത്തികയുടെ വാക്കുകളിലെ മുത്തശ്ശിയെ പരിചയപ്പെടാം. "ഞങ്ങളുടെ കുടുംബത്തെ ചേർത്തുനിർത്തിയ മാലാഖ വിഹായസിലേക്ക് മടങ്ങി. എങ്കിലും അവരുടെ കരുത്ത് ഞങ്ങൾ ഓരോരുത്തരിലൂടെയും മുഴങ്ങിക്കേൾക്കും. ഇന്ന് ഞാനെന്റെ മുത്തശ്ശിയെ ആദരിക്കുന്നു. ധൈര്യം, മനക്കരുത്ത്, അചഞ്ചലമായ മനസ്സ് എന്നിവയാൽ തീർത്തൊരു സ്ത്രീ. അവർ പ്രകൃതിയുടെ ശക്തിയായിരുന്നു. അഞ്ച് മക്കളുടെ അമ്മയായിരിക്കെ, 1980കളിൽ ഇന്ത്യൻ സിനിമ ഭരിച്ച അവരിൽ രണ്ടുപേരായ നടിമാരുടെ കരിയർ കരുത്തും ചാതുരിയും അചഞ്ചലമായ ദൃഢനിശ്ചയവും കൊണ്ട് അവർ കൈകാര്യം ചെയ്തുപോന്നു. ക്രിസ് ജെനറിനു പോലും അസാധ്യമായ ഒ.ജി. മൊമേജർ
advertisement
1990കളിൽ രാഷ്ട്രീയത്തിൽ മുത്തശ്ശി അവരുടേതായ പാത സൃഷ്‌ടിച്ചു. വളരെ കുറച്ചുമാത്രം സ്ത്രീകൾ ധൈര്യപ്പെട്ടയിടത്ത് അവർ തലയുയർത്തി നിന്നു. അവരുടെ ശബ്ദം കരുത്തോടെ, ലക്ഷ്യബോധത്തോടെ, കേൾപ്പിച്ചു. ഹൃദയം കൊണ്ടൊരു സഞ്ചാരിയായ അവർ വെറുതെയിരിക്കാൻ വിസമ്മതിച്ചു. മുത്തശ്ശിയെ ഞങ്ങൾക്ക് ഒരു സ്ഥലത്തു തന്നെ മൂന്നു ദിവസത്തിലേറെ പിടിച്ചിരുത്താൻ കഴിഞ്ഞിരുന്നില്ല. കന്യാകുമാരി മുതൽ ഡൽഹി വരെയുള്ള കാർ യാത്രകൾ, അവരുടെ യു.എസ്. ഗ്രീൻ കാർഡ് കരസ്ഥമാക്കൽ, ലോകമെമ്പാടും ബിസിനസ്സ് ആരംഭിക്കാനുള്ള ത്വര ഇതൊന്നും അവരെ ഒരിടത്തിരുത്താൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ല
advertisement
എന്നിരുന്നാലും ഞങ്ങളുടെ കുട്ടിക്കാലം മാസ്മരികമാക്കാൻ മുത്തശ്ശി മറന്നില്ല. ഉറങ്ങാൻ നേരം പറഞ്ഞു തരുന്ന കഥകളും ഗംഭീര വിരുന്നുകളും ചേരുന്ന ഹൃദയത്തിൽ സൂക്ഷിക്കുന്ന രുചിയുള്ള ഓർമ്മകൾ. അവരുടെ മനസ് ഒരിക്കലും പര്യവേക്ഷണം ചെയ്യുന്നതും, ചോദ്യം ചെയ്യുന്നതും, പഠിക്കുന്നതും നിർത്തിയില്ല; പക്ഷാഘാതത്തിന് ശേഷം ജീവിതം മാറിമറിയുന്നത് വരെ. അവരുടെ കഥ ഓർക്കപ്പെടണമെന്നത് കൊണ്ട് ഞാനിതിവിടെ ഷെയർ ചെയ്യുന്നു. ഞങ്ങളാൽ മാത്രമല്ല, അവർ സ്പർശിച്ച ലോകം മുഴുവനും. അവർക്കായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഭൂമിയിലെ അവസാന നാളുകളിൽ അവരുടെ കൈപിടിക്കാൻ കഴിഞ്ഞതിൽ വാക്കുകൾക്കതീതയായി അനുഗ്രഹീതയായിരിക്കുന്നു" എന്ന് കാർത്തിക നായർ
advertisement
advertisement


