എറണാകുളം: എറണാകുളം ആലങ്ങാടിനു സമീപം ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം. ഒരാൾക്കു കഴുത്തിനു വെട്ടേറ്റു. അസം മുരിഗാവ് സ്വദേശി അബ്ദുല്ല (ജോഹു–30)ക്കാണ് കഴുത്തിനു ഗുരുതരമായി വെട്ടേറ്റത്. ഈയാളെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. സുഹൃത്തായ അമീർ ഹംസയാണ് പ്രതി.
ആലങ്ങാട് കുന്നേൽ എഴുവച്ചിറ ഭാഗത്തെ വാടകവീട്ടിൽ ഒരേ മുറിയിലാണ് ഇരുവരുടെയും താമസം. ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിൽ അമീർ ഹംസ അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു അബ്ദുല്ലയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
Also read-മലപ്പുറത്ത് 14 കാരിയെ പിതാവ് പലതവണ ബലാത്സംഗം ചെയ്തത് മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാരാണു വെട്ടേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരുക്കേറ്റ അബ്ദുല്ലയുടെ കഴുത്തിൽ 22 തുന്നിക്കെട്ടുകൾ ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി വീടിനുള്ളിൽ നിന്നു കണ്ടെത്തി. പ്രതിക്തെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.