Arrest | കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ATM കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; ആശുപത്രി ജീവനക്കാര്‍ പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയുടെ സൗകര്യത്തിനായി എ.ടി.എം. കാര്‍ഡിനുപിറകില്‍ പിന്‍ നമ്പര്‍ എഴുതി നല്‍കിയതാണ് വിനയായത്.
കോയമ്പത്തൂര്‍: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ എടിഎം(ATM) കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍(Arrest). സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 8.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. അസം അനിത്പൂര്‍ സ്വദേശി അതുല്‍ ഗോഗോയ് (55), അസം തേമാജി മൊറിചുട്ടി സ്വദേശി രാജ് പാങ്ങിങ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്.
2021 മേയിലാണ് ഈറോഡ് സ്വദേശിനിയായ യശോദ കോവിഡ് ബാധിച്ച് ചികിത്സയ്ക്കെത്തിയത്. ഇവര്‍ ആശുപത്രി ചെലവിനായി രണ്ട് എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്കകം ചികിത്സ ഫലിക്കാതെ ഇവര്‍ മരണമടയുകയും ചെയ്തു.
രണ്ടാഴ്ചമുമ്പ് ഭര്‍ത്താവ് കൃഷ്ണസാമി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭാര്യ മരിച്ചശേഷം രണ്ടു തവണ വന്‍തുക പിന്‍വലിച്ചതായി കണ്ടെത്തിയത്. 8,67,710 രൂപയാണ് നഷ്ടപ്പെട്ടതെന്ന് കൃഷ്ണസാമി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി.
advertisement
ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികള്‍ രണ്ടുപേര്‍ ചേര്‍ന്ന് എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം എടുത്തതെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയുടെ സൗകര്യത്തിനായി എ.ടി.എം. കാര്‍ഡിനുപിറകില്‍ പിന്‍ നമ്പര്‍ എഴുതി നല്‍കിയതാണ് വിനയായത്.
Arrest | സ്ത്രീധനത്തിന്‍റെ പേരിൽ യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; ഭർത്താവ് അറസ്റ്റിൽ
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ അടയറ അമീർ മൻസിലിൽ അബ്‌ദുൾ ഫത്താക്കിന്റെ മകൻ ഷെമിജ് (38 ) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹസമയം പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ സ്വർണവും പണവും ഷെമിജ് സ്വന്തം ആവശ്യങ്ങൾക്കായി ചെലവാക്കിയതിനു ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ മർദിക്കുന്നത് പതിവായിരുന്നു.
advertisement
കഴിഞ്ഞ ആറാം തീയതി യുവതിയെ ഇയാൾ വീട്ടിൽ വച്ച് ക്രൂരമായി മർദിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെൺകുട്ടിയെ ഇയാൾ ബൈക്കിൽ പിന്തുടർന്ന് റോഡിൽ വച്ച് ആക്രമിക്കുകയും തുടർന്ന് വീട്ടിൽ കൊണ്ടുവന്നു ആക്രമണം തുടരുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി എസ് ഐ സജീവ്, എ. എസ്. ഐ ചന്ദ്രകുമാർ, സി.പി.ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
Location :
First Published :
April 09, 2022 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ATM കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; ആശുപത്രി ജീവനക്കാര്‍ പിടിയില്‍