തിരുവനന്തപുരം: ബാലരാമപുരത്ത് വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തിൽ സംഘം ചേർന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് പിടികൂടി. കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആർസി സ്ട്രീറ്റിൽ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി(24), ഷൈൻലി ദാസ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി.
കേസിലെ ആറും ഏഴും പ്രതികളാണ് ഇപ്പോൾ പിടിയിലായത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. അക്രമത്തിന് കാരണക്കാരനായ ആൾ ഉൾപ്പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.
Also Read- ‘ഫോൺസന്ദേശത്തിൽ പറഞ്ഞത് സംഭവിക്കും’; വീട്ടിലെ വിചിത്ര സംഭവങ്ങൾക്ക് പിന്നിൽ കൗമാരക്കാരന്റെ വിനോദം
12 ന് രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തത്.
ആദ്യം പൊലീസ് എത്തി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടി തുടർന്നു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പൊലീസിന്റെ മുന്നിൽ വരെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും അവരെ പിടികൂടാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. നാലുപേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. എന്നാൽ രണ്ടുപേർക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു. സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ ഇവരുടെ പങ്ക് തെളിയിക്കാനായില്ല.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്തശേഷം. തന്നെ കല്യാണം വിളിച്ചില്ലെന്നും സമ്മാനമായി 200 രൂപ ഇരിക്കട്ടെ എന്നും പറഞ്ഞിട്ടുള്ള തർക്കമാണ് വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്. ബാലരാമപുര കോട്ടു കാൽ ഊരുട്ടു വിള ഭദ്രകാളി ക്ഷേത്രത്തിന സമീപം അമ്മ വീട്ടിൽ അനിൽകുമാറിന്റെ മകളുടെ വിവാഹവുമായി ബന്ധപെട്ട ചടങ്ങുകൾക്കിടയിലാണ് ആയിരുന്നു ആക്രമണം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.