കായംകുളത്തെ ഡിവൈഎഫ്ഐ നേതാവിന്‍റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കും കണ്ടെത്തിയിട്ടുണ്ട്
കായംകുളം കൃഷ്ണപുരം മാവിനാൽക്കുറ്റി ജംഗ്ഷന് സമീപം ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് 5.30ന് നടുറോഡിലാണ് ആക്രമണം. സംഘട്ടത്തിനിടെ കഴുത്തിൽ കുത്തേറ്റ അമ്പാടി രക്തം വാർന്ന് റോഡിൽ വീണു. തുടർന്ന് ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്പാടിക്കൊപ്പം ഉണ്ടായിരുന്ന സഹോദരൻ അർജുൻ്റെ മൊഴി പൊലിസ് രേഖപ്പെടുത്തി.ഗുണ്ടാത്തലവൻ ലിജു ഉമ്മൻ്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്നോടിയായി ക്രിക്കറ്റ് മൈതാനത്തും സംഘർഷം ഉണ്ടായിരുന്നു. കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഹർത്താൽ പ്രഖ്യാപിച്ചു.
Location :
Alappuzha,Alappuzha,Kerala
First Published :
July 19, 2023 10:56 AM IST