'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി

Last Updated:

ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടേയെന്നും കോടതി പറഞ്ഞു

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അ‌റിയിച്ചതിനെ തുടർന്നാണ് ഇത് രേഖപ്പെടുത്തി ജസ്റ്റിസ് വി ജി‌ അരുൺ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്. സർക്കാരും സ്കൂൾ അധികൃതരും നടപടികൾ അവസാനിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടേയെന്നും കോടതി പറഞ്ഞു.
സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയതാണ് തർക്കത്തിന് കാരണമായത്. ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്മെന്റ്. ഇതേത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് സ്കൂൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.
ഹർജി പരിഗണിച്ചപ്പോൾ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്ന് സ്കൂൾ മാനേജുമെന്റ് അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടിയ്ക്ക് സ്കൂളിൽ തുടരാനാകില്ലെന്നും അതിനാൽ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു.
advertisement
സ്കൂളിന്‌റെ വാദം
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനിയെ ക്ലാസിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടിസിനെതിരെയായിരുന്നു പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജി. കുട്ടിയുമായെത്തിയ എസ്‌ഡിപിഐ സംഘമാണ് പ്രശ്‌നം വഷളാക്കിയതെന്നും നിരോധിത സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ ഘടകമാണ് എസ്‌ഡിപിഐയെന്നും ഉൾപ്പെടെയുള്ള വാദങ്ങളായിരുന്നു സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രശ്‌നമുണ്ടാക്കിയ എസ്‌ഡിപിഐ സംഘത്തിൻ്റെ ദൃശ്യങ്ങളടക്കം കോടതിയിൽ സമർപ്പിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ വാദം
ഹിജാബ് അനുവദിക്കാത്തതിൻ്റെ പേരിൽ കുട്ടിയ്ക്ക് ക്ലാസുകൾ നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാഭ്യസ വകുപ്പിൻ്റെ മറുപടി. വീട്ടിലും പുറത്തും ധരിക്കുന്ന ഹിജാബ് സ്‌കൂൾ ഗേറ്റിനുള്ളിൽ അവസാനിക്കുന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പറഞ്ഞു. നോട്ടിസ് അധികാര പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കൂടാതെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാരിന് നിയമപരമായി തന്നെ ഇടപെടാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തു.
advertisement
Summary: The Kerala High Court settled the petition related to the hijab controversy at Palluruthy St. Rita's School. Justice V. G. Arun recorded the submission by the parent that the child would be shifted to another school, thereby closing further proceedings in the petition.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
Next Article
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
  • MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.

  • രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.

  • നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.

View All
advertisement