advertisement

സിംഗപ്പൂരില്‍ പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി

Last Updated:

സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. ഇക്കാര്യം അറിയാതെയാണ് 39കാരൻ പടക്കം പൊട്ടിച്ചത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സിംഗപ്പൂരില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി. സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. ഇക്കാര്യം അറിയാതെയാണ് 39കാരനായ ദിലീപ് കുമാര്‍ എന്നയാൾ പടക്കം പൊട്ടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച കാര്‍ലൈല്‍ റോഡിലെ തുറസ്സായ സ്ഥലത്തുവെച്ചാണ് ഇയാള്‍ പടക്കം പൊട്ടിച്ചത്.
2021ലെ ഗണ്‍സ്, എക്‌സ്‌പ്ലോസീവ്‌സ് ആന്‍ഡ് വെപ്പണ്‍സ് കണ്‍ട്രോള്‍ നിയമം പ്രകാരമാണ് കേസെടുത്തത്. വെടിക്കെട്ടിന്റെ വീഡിയോ ക്ലിപ്പ് ഓണ്‍ലൈനില്‍ പങ്കുവെച്ചതിന് ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി ദിലീപ് വ്യാഴാഴ്ച കോടതിയില്‍ ഹാജരായി. നവംബര്‍ 20ന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
അനധികൃതമായി സ്‌ഫോടക വസ്തു ഉപയോഗിച്ചതിന് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും 77,000 ഡോളര്‍ പിഴയും (ഏകദേശം 67.74 ലക്ഷം രൂപ) ലഭിച്ചേക്കാം.
advertisement
Summary: An Indian-origin man was arrested in Singapore for setting off firecrackers as part of Diwali celebrations. Local media reported that the 39-year-old, identified as Dileep Kumar, lit the firecrackers in an open area on Carlisle Road last week, unaware that firecrackers are banned in Singapore. A case has been registered against him under the Guns, Explosives and Weapons Control Act 2021.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
സിംഗപ്പൂരില്‍ പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement