'ഫിൽട്ടർ ചെയ്ത' ഹണിട്രാപ്പ് കേസ്: രണ്ടു പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Last Updated:

ഹണിട്രാപ്പിൽപ്പെട്ട ഇരിങ്ങലാക്കുട സ്വദേശിയായ വ്യവസായിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു

പാലക്കാട്: ഹണിട്രാപ്പ് കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ. തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്ദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിലായ ദേവുവും ഭർത്താവ് ഗോകുൽ ദീപുവിനും ഫിനിക്സ് കപ്പിൾസ് എന്ന പേരില്‍ യൂട്യൂബ് ചാനൽ നടത്തുന്നവരാണ്. വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ചാണ് ഇവർ‌ തട്ടിപ്പ് നടത്തിയത്.
ഇതിനായി മാത്രം, 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ വാടകയ്ക്ക് എടുത്തു. തുടർന്ന് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയപ്പോഴായിരുന്നു തട്ടിപ്പ്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ പ്രതികൾ കൈക്കലാക്കി.
advertisement
തുടർന്ന് പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പാലക്കാട് എത്തി ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല.
പിന്നാലെ പ്രതികളെ കാലടിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. സൂത്രധാരനായ ശരത്തിൻ്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം, പിടിയിലായ ഹണിട്രാപ്പ് സംഘത്തിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് സൗത്ത് പോലീസ് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഫിൽട്ടർ ചെയ്ത' ഹണിട്രാപ്പ് കേസ്: രണ്ടു പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി
Next Article
advertisement
മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്രാ നിരോധനമുള്ളതിനാൽ ദുരന്തം ഒഴിവായി
മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്രാ നിരോധനമുള്ളതിനാൽ ദുരന്തം ഒഴിവായി
  • മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധനം ദുരന്തം ഒഴിവാക്കി.

  • അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണം എന്ന് നാട്ടുകാര്‍ പറയുന്നു.

  • എൻ എച്ച് 85-ലും ജില്ലയിൽ മറ്റ് സ്ഥലങ്ങളിലും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്താൻ നിർദേശം.

View All
advertisement