കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; രണ്ടു പേർക്ക് ഗുരുതര പരിക്ക്
- Published by:user_49
- news18-malayalam
Last Updated:
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട എം. റമീഷിനും മാഹി സ്വദേശി ധീരജിനുമാണ് പരിക്കേറ്റത്
കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട എം. റമീഷിനും മാഹി സ്വദേശി ധീരജിനുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ബോംബ് നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരുവരുടെയും നില ഗുരുതരമാണ്. കൈകൾക്കും കണ്ണിനുമാണ് പരിക്ക്. റമീഷിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന.
പൊന്ന്യം പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്ത് പരിശോധന നടത്തി. നിർമ്മാണം പൂർത്തിയായ 12 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.
കണ്ണൂർ എസ് പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് എത്തി. വരും ദിവസങ്ങളിൽ പ്രദേശത്ത് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിന്റെ പല ഭാഗങ്ങളിലും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പാർട്ടി ഓഫീസുകൾക്ക് നേരെ അക്രമം നടന്നിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Location :
First Published :
September 04, 2020 6:48 PM IST