Breaking| തമിഴ്നാട്ടിൽ പടക്കനിർമാണ ഫാക്ടറിയിൽ സ്ഫോടനം; മരണം ഏഴായി
- Published by:Rajesh V
- news18-malayalam
Last Updated:
മരിച്ചവരിൽ ഫാക്ടറി ഉടമയും മകളും
തമിഴ്നാട്ടിലെ കൂടല്ലൂരിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറി ഉടമയും മകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഒൻപത് സ്ത്രീകളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Also Read- Video| ഒരേ ബൈക്കിലെത്തി; ബാഗില്‍നിന്ന് വാളെടുത്ത് ഗുണ്ടാനേതാവിന്റെ കഴുത്തില്‍ വെട്ടി
വമ്പൻ സ്ഫോടനത്തിൽ ഫാക്ടറിയുടെ ഭാഗങ്ങൾ പൂർണമായി തകർന്നു. സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

advertisement
പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിന് കാരണമായതെന്ന് കൂടല്ലൂർ എസ് പി ശ്രീ അഭിവൻ ന്യൂസ് 18നോട് പറഞ്ഞു. ''ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പടക്ക ഗോഡൗണുകളിലും പരിശോധന നടത്താൻ പോവുകയാണ്. മൂന്നു മാസത്തിലൊരിക്കൽ ഇത്തരം ഗോഡൗണുകളിൽ സാധാരണ പരിശോധന നടത്താറുള്ളതാണ്. ഈ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം''- അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2020 12:53 PM IST


