• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം തട്ടുന്ന രണ്ടു പേര്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം തട്ടുന്ന രണ്ടു പേര്‍ അറസ്റ്റിൽ

ഇങ്ങനെ ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും.

  • Share this:

    തിരുവനന്തപുരം: വെ​ള്ള​റ​ട കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം തട്ടുന്ന രണ്ടു പേരെ പൊലീസ് പിടികൂടി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം കു​റു​മ്പ​ല്ലൂരിൽ സന്തോഷ് എ​ന്ന സ​ജ​യ​കു​മാ​ര്‍(28), കു​ന്ന​ത്തു​കാ​ല്‍ പ​ന​യ​റ​ക്കോ​ണം ആ​ന്‍സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് പിടിയിലായത്.

    ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ നിന്ന് ഇയാൾ പണം തട്ടിയത്. ഇങ്ങനെ ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

    Also read-പെർഫ്യൂം കുപ്പിക്കുള്ളിലും സ്വർണക്കടത്ത്; രണ്ടു കേസുകളിലായി കരിപ്പൂരിൽ പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം

    മറ്റു സ്ഥലങ്ങളിൽ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാൻ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ വെള്ളറട പൊലീസ് പിടികൂടിയത്. ഇവർക്ക് മുക്കുപണ്ടം നൽകുന്ന സംഘത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളറട സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജി​ന്‍, പ്ര​ദീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ന്‍ഡ് ചെ​യ്തു.

    Published by:Sarika KP
    First published: