advertisement

ബെംഗളൂരുവിൽ മദ്യലഹരിയിൽ യുവതികളുടെ പരാക്രമം; ടാക്സി ഡ്രൈവറെ ഹെൽമെറ്റും ചെയിനും കൊണ്ട് മർദിച്ചു

Last Updated:

മദ്യലഹരിയിൽ വാഹനമോടിച്ചെത്തിയ യുവതികൾ ടാക്സി കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു

News18
News18
ബെംഗളൂരു: മദ്യലഹരിയിൽ നടുറോഡിൽ യുവതികളുടെ പരാക്രമം. ശനിയാഴ്ച രാത്രി ഹൂളിമാവിലാണ് സംഭവം. മദ്യലഹരിയിൽ വാഹനമോടിച്ചെത്തിയ യുവതികൾ ടാക്സി കാറിലിടിക്കുകയും തുടർന്ന് ഡ്രൈവറെയും നാട്ടുകാരെയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ലിസ, മാത്യു എന്നീ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവതികൾ സഞ്ചരിച്ച ബൈക്ക് അഹമ്മദ് എന്ന ഡ്രൈവറുടെ ടാക്സി കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചത് ചോദ്യം ചെയ്യാൻ പുറത്തിറങ്ങിയ ഡ്രൈവർക്ക് നേരെ യുവതികൾ തർക്കത്തിൽ ഏർപ്പെടുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. പിന്നാലെ ഹെൽമെറ്റ് ഉപയോഗിച്ച് ഡ്രൈവറെ മർദിച്ചു. തടയാനെത്തിയ നാട്ടുകാരെയും യുവതികൾ വെറുതെ വിട്ടില്ല. കയ്യിൽ ചുറ്റിയ ചങ്ങല കൊണ്ട് ടാക്സി ഡ്രൈവറെ ആക്രമിച്ച യുവതികൾ, പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച ചിലരെ ചവിട്ടിവീഴ്ത്താനും ശ്രമിച്ചു. നാട്ടുകാർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി.
advertisement
advertisement
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനത്തിനുള്ളിലിരുന്നും ഇവർ ജനങ്ങൾക്കെതിരെ അസഭ്യവർഷം തുടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവതികളെ ചോദ്യം ചെയ്തുവരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബെംഗളൂരുവിൽ മദ്യലഹരിയിൽ യുവതികളുടെ പരാക്രമം; ടാക്സി ഡ്രൈവറെ ഹെൽമെറ്റും ചെയിനും കൊണ്ട് മർദിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement