തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി തുടർ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കും ഉത്തരമേഖലാ ഐ.ജിക്കുമാണ് ലോക്നാഥ് ബഹ്റ ഇത്തരമൊരു നിർദ്ദേശം നൽകിയത്. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം നേതാക്കൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസ് മേധാവിയുടെ നടപടി.
പ്രാഥമിക അന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് ആസ്ഥാനം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡി.ജി.പി വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.