കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം; ഒരാൾ പിടിയിൽ
Last Updated:
ആറ് ഇരുചക്രവാഹനങ്ങളും പ്രതിയിൽ നിന്ന് കണ്ടെടുത്തു
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിവന്നയാളെ കടയ്ക്കൽ പൊലീസ് പിടികൂടി. കടയ്ക്കൽ സ്വദേശി അദിൽ ഷായാണ് പിടിയിലായത് കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി ആറ് ഇരുചക്രവാഹനങ്ങൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് മോഷണത്തിനായി ഉപയോഗിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
First Published :
July 24, 2019 10:31 AM IST


