പ്രവാസി മലയാളിയോട് കൈക്കൂലിയായി 20000 രൂപയും കുപ്പിയും വാങ്ങിയ അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ

Last Updated:

14 കോടി രൂപ മുതൽ മുടക്കുള്ള ഒരു പ്രോജക്ടിന്റെ അനുമതിക്കായി 2020 മുതൽ പരാതിക്കാരനായ വിദേശ മലയാളി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു

കോട്ടയം: പ്രവാസി മലയാളിയിൽനിന്ന് 20000 രൂപയും മദ്യ കുപ്പിയും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ അജിത് കുമാർ ഇ ടിയെയാണ് വിജിലൻസ് തന്ത്രപൂർവം പിടികൂടിയത്. ഒരു പ്രൊജക്ടിന് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 20000 രൂപയും ഒരു കുപ്പി സ്കോച്ചും ഇയാൾ കൈക്കൂലിയായി വാങ്ങിയത്.
14 കോടി രൂപ മുതൽ മുടക്കുള്ള ഒരു പ്രോജക്ടിന്റെ അനുമതിക്കായി 2020 മുതൽ പരാതിക്കാരനായ വിദേശ മലയാളി മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. പല തവണ പഞ്ചായത്ത് പ്രസിഡന്‍റിനെയും സെക്രട്ടറിയെയുമെല്ലാം കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇക്കഴിഞ്ഞ 23ന് അസിസ്റ്റന്‍റ് എഞ്ചിനിയറായ അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെ നേരിൽ കണ്ടു വിവരം പറഞ്ഞു. എന്നാൽ തനിക്ക് ഒന്നും അറിയില്ലെന്ന് അജിത് പറഞ്ഞതോടെ 5000 രൂപ കൈക്കൂലിയായി നൽകി.
advertisement
പണം എണ്ണി നോക്കിയ അജിത്ത് കുമാർ, ഇത് മതിയാകില്ലെന്നും 20000 രൂപയും ഒരു കുപ്പി സ്കോച്ചും വേണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം പ്രവാസി മലയാളി വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നിർദേശാനുസരണം ഫിനോഫ്ത്തലിൽ പുരട്ടിയ നോട്ടുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് അജിത് കുമാറിന്‍റെ ഓഫീസിലെത്തി കൈമാറുകയായിരുന്നു. ഈ സമയം ഓഫീസിന് പുറത്ത് കാത്തുനിന്ന് വിജിലൻസ് സംഘം ഉടൻ അകത്തേക്ക് കുതിച്ചെത്തി അജിത്ത് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രവാസി മലയാളിയോട് കൈക്കൂലിയായി 20000 രൂപയും കുപ്പിയും വാങ്ങിയ അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ
Next Article
advertisement
ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ
ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം വോട്ടുചെയ്യാനെത്തി.

  • സിപിഎം, ബിജെപി പ്രവർത്തകർ രാഹുലിനെ കൂകിവിളിച്ചും കോഴിയുടെ ചിത്രവും ഉയർത്തിക്കാണിച്ചും വരവേറ്റു.

  • കേസുകളെക്കുറിച്ച് പ്രതികരണത്തിനും തയ്യാറായില്ല; സത്യം ജയിക്കുമെന്ന് രാഹുൽ പറഞ്ഞു.

View All
advertisement