ഹേമമാലിനി ഗർഭിണിയെന്ന് ആരുമറിഞ്ഞില്ല; പ്രസവം അറിയാതിരിക്കാൻ ധർമേന്ദ്രയും കൂടി ഒപ്പിച്ച തന്ത്രം

Last Updated:
എട്ടു മാസം ഗർഭിണിയായിരുന്നപ്പോൾ പോലും സിനിമയിൽ നൃത്തം ചെയ്ത് അഭിനയിച്ച ആളാണ് ഹേമമാലിനി
1/7
നടൻ ധർമേന്ദ്ര (Dharmendra) ഓർമയായ ശേഷം വാർത്താകോളങ്ങളിൽ ഇന്നും അദ്ദേഹത്തിന് ഹേമമാലിനിയുമായുണ്ടായ (Hemamalini) പ്രണയവും അവരൊന്നിച്ചുള്ള ജീവിതവും ചർച്ചയായി നിറഞ്ഞ് നിൽപ്പുണ്ട്. ഇത്രയേറെ പരസ്പരം സ്നേഹിച്ച ദമ്പതികൾ ഉണ്ടോ എന്ന് പലരും ചിന്തിച്ചു പോകും. ധർമേന്ദ്ര ആദ്യ ഭാര്യക്കൊപ്പം ജീവിക്കുന്നത് എതിർക്കാത്ത, സ്നേഹമയിയായ ഭാര്യയായിരുന്നു ഹേമമാലിനി. അങ്ങനെയൊരു ജീവിതശൈലി ഒരിക്കലും തന്നെ ബാധിച്ചിരുന്നില്ല എന്നും അവർ പറഞ്ഞിട്ടുണ്ട്. ഇക്കാലത്ത് താരങ്ങളുടെ ജീവിതത്തിന്റെ അതിരും മൂലയും വരെ സോഷ്യൽ മീഡിയക്ക് മനഃപാഠമായ കാലത്തിനു പുറത്താണ് ധർമേന്ദ്രയും ഹേമമാലിനിയും അവരുടെ കുടുംബവും കഴിഞ്ഞത്

advertisement
2/7
ഒരുകാലത്ത് തങ്ങളുടെ സ്വകാര്യ ജീവിതം പൊതുവിടത്തിൽ ചർച്ചയാകാത്ത വണ്ണം രഹസ്യമായി സൂക്ഷിച്ചിരുന്ന താരങ്ങളെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകയും നിരൂപകയുമായ ഭാവന സൊമായ ഓർക്കുന്നു. വിവാഹവും ഗർഭകാലവും ഒന്നും തന്നെ മാധ്യമങ്ങളിൽ ചർച്ചയായിരുന്നില്ല. പൊതുസദസ്സിൽ അവയൊന്നും വിഷയമായിരുന്നില്ല. ബോളിവുഡിൽ അതിൽ പ്രധാനികളായിരുന്നു നടൻ ധർമേന്ദ്രയും നടി ഹേമമാലിനിയും. വിവാഹവും ഗർഭകാലവും എവിടെയും ചർച്ചയാവാതിരിക്കാനായി അവർ അത്യന്തം ശ്രദ്ധിച്ചു. അതെങ്ങനെ എന്ന് ഭാവന വിശദമാക്കി (തുടർന്ന് വായിക്കുക)

3/7
 "അന്നാളുകളിൽ എല്ലാം സ്വകാര്യമായിരുന്നു. വളരെച്ചുരുക്കം മാസികകളും പത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവർക്കും എല്ലാവരുടെയും പേരുകൾ അറിയാമായിരുന്നു. അന്നാളുകളിൽ എല്ലാം താരങ്ങൾ തമ്മിലുണ്ടായിരുന്ന അടുപ്പത്തേക്കാളേറെ ഞങ്ങൾ അവരുമായി അടുപ്പം സൂക്ഷിച്ചിരുന്നു. എന്തെല്ലാമാണ് ഓഫ് റെക്കോർഡ്, എന്തെല്ലാം ഓൺ റെക്കോർഡ് എന്നൊന്നും ആരും ആരോടും ഒന്നും പറഞ്ഞിട്ടില്ല. അക്കാലത്ത് മൂല്യങ്ങളും പാരമ്പര്യവുമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അവർ സ്വന്തം സഹോദരിയെയോ അമ്മായിയെയോ ചതിക്കില്ല," ഭാവന പറയുന്നു

4/7
അവർ ധർമേന്ദ്രയും ഹേമമാലിനിയും തമ്മിലെ വിവാഹത്തിന്റെ കാര്യം ഓർത്തു. അത് ചലച്ചിത്ര ലോകത്ത് പലരും അറിഞ്ഞുവെങ്കിലും, വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കാതിരുന്നു. ഒടുവിൽ ആ വിവാഹം പരസ്യമായതിനെ കുറിച്ചും ഭാവന ഓർക്കുന്നു. എല്ലാവരും അവരുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നു. തന്റെ മാസികയ്ക്ക് വേണ്ടിയാണ് ധരം ജി (ധർമേന്ദ്ര) ആദ്യമായി വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 'ഞാൻ അവളുമായി വിവാഹിതനാണ്' എന്ന് അദ്ദേഹം പറഞ്ഞു

5/7
 "ഞാൻ എഡിറ്റർ ആയിരുന്നില്ല. റിപ്പോർട്ടർ ആയിരുന്നു. ഞങ്ങൾ ഫിലിം സിറ്റിയിൽ പോയി ആകെ ഒരു വാചകം മാത്രം അദ്ദേഹത്തിൽ നിന്നുമെടുത്തു. 'ഞാൻ അവളുമായി വിവാഹിതനാണ്. ഞങ്ങൾ നാല് മണിക്കൂർ കാത്തിരുന്നു. അത് കിട്ടിയതും ഞങ്ങൾ അവിടെനിന്നും പോയി. ആ വിവരം ആദ്യം പുറത്തുവിട്ടത് ധർമേന്ദ്രയായിരുന്നു, ഹേമമാലിനിയല്ല. ഹേമമാലിനിയുടെ ഗർഭകാലവും അതുപോലെ സ്വകാര്യമായി സൂക്ഷിച്ചതാണ്. അതിന് അവർ ഒരു പ്രത്യേക മാർഗം തന്നെ സ്വീകരിച്ചിരുന്നു. ഇക്കാലത്ത് മറ്റേതെങ്കിലും ഒരു താരം അങ്ങനെ ചിന്തിക്കുമോ എന്ന് ആശ്ചര്യപ്പെട്ടു പോകും

6/7
ഹേമമാലിനിയുടെ ഉള്ളിൽ മൂത്തമകൾ ഇഷ ഡിയോൾ വളരുന്ന സമയം. മാധ്യമശ്രദ്ധ അങ്ങോട്ട് തിരിയാതിരിക്കാനായി ധർമേന്ദ്ര ഒന്നിലേറെ ആശുപത്രികൾ ബുക്ക് ചെയ്തു.
ഹേമമാലിനിയുടെ ഉള്ളിൽ മൂത്തമകൾ ഇഷ ഡിയോൾ വളരുന്ന സമയം. മാധ്യമശ്രദ്ധ അങ്ങോട്ട് തിരിയാതിരിക്കാനായി ധർമേന്ദ്ര ഒന്നിലേറെ ആശുപത്രികൾ ബുക്ക് ചെയ്തു. "ഹേമ എവിടെ പ്രസവിക്കാൻ പോകുന്നു എന്ന് ആരും അറിഞ്ഞില്ല. ഗർഭിണിയായിരുന്നപ്പോൾ പോലും അവർ അഭിനയിക്കുകയായിരുന്നു. അവർക്ക് ശരീരഭാരം കൂടിയ വിവരം പലരും ശ്രദ്ധിച്ചു. എന്നാൽ മുഖത്തെ പ്രസന്നത അതുപോലെ തുടർന്നതിനാൽ അവർ പ്രസവിക്കാറായി എന്ന് ആരും കരുതിയില്ല. അവർ ഭരതനാട്യത്തിന് വേഷം ധരിച്ച് നൃത്തം ചെയ്യുക പോലും ചെയ്തിരുന്നു," ഭാവന പറഞ്ഞു
advertisement
7/7
എട്ടു മാസം ഗർഭിണിയായിരുന്നപ്പോൾ പോലും സിനിമയിൽ നൃത്തം ചെയ്ത് അഭിനയിച്ച ആളാണ് ഹേമമാലിനി. അതും ഫുൾഫ്രയിമിൽ. വസ്ത്രധാരണം കൊണ്ട് നിറവയർ മറച്ചുപിടിച്ചാണ് ഉള്ളിൽ വളരുന്ന മകൾ ഇഷയെ ഗർഭത്തിൽ ചുമന്ന് ഭർത്താവ് ധർമേന്ദ്രയുടെ ഒപ്പം ഹേമ നൃത്തമാടിയത്. 'രജ്പുത്' എന്ന ചിത്രത്തിനായി ഭാഗി റേ ഭാഗി ബ്രിജ് ബാല എന്ന നൃത്തരംഗത്തിൽ ഹേമ ഭംഗിയായി നൃത്തം ചെയ്യുന്നത് കാണാം
എട്ടു മാസം ഗർഭിണിയായിരുന്നപ്പോൾ പോലും സിനിമയിൽ നൃത്തം ചെയ്ത് അഭിനയിച്ച ആളാണ് ഹേമമാലിനി. അതും ഫുൾഫ്രയിമിൽ. വസ്ത്രധാരണം കൊണ്ട് നിറവയർ മറച്ചുപിടിച്ചാണ് ഉള്ളിൽ വളരുന്ന മകൾ ഇഷയെ ഗർഭത്തിൽ ചുമന്ന് ഭർത്താവ് ധർമേന്ദ്രയുടെ ഒപ്പം ഹേമ നൃത്തമാടിയത്. 'രജ്പുത്' എന്ന ചിത്രത്തിനായി 'ഭാഗി റേ ഭാഗി ബ്രിജ് ബാല' എന്ന നൃത്തരംഗത്തിൽ ഹേമ ഭംഗിയായി നൃത്തം ചെയ്യുന്നത് കാണാം
advertisement
രാഹുൽ ഗാന്ധിയുടെ വിദേശപര്യടനത്തിൽ വിമർശനം കടുപ്പിപ്പിച്ച ബിജെപിക്കൊപ്പം ചേര്‍ന്ന് സമാജ് വാദിയും AAPയും

  • രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ വിമർശിച്ച് ബിജെപി, എഎപി, എസ് പി.

  • ജർമ്മനിയിലേക്കുള്ള യാത്രയെക്കുറിച്ച് രാഹുലിനെ 'പര്യടന നേതാവ്' എന്ന് പരിഹസിച്ച് തുഹിൻ സിൻഹ.

  • രാഹുലിന്റെ അസാന്നിധ്യത്തെക്കുറിച്ച് പാർലമെന്റ് സമ്മേളനത്തിൽ എഎപി, എസ് പി ചോദ്യം ചെയ്തു.

View All
advertisement