സായുധസേന പതാക ദിനം കോഴിക്കോട് കലക്ടറേറ്റിൽ ആചരിച്ചു
Last Updated:
അസി. കലക്ടർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ, വിമുക്ത ഭടന്മാർ എന്നിവർ ആചരണത്തിൽ പങ്കെടുത്തു.
കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൻ്റെ അഭിമുഖ്യത്തിൽ സായുധസേന പതാക ദിനം കലക്ടറേറ്റിൽ ആചരണം ചെയ്തു. പതാക വിതരണം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു കൊണ്ടു സായുധ സേന പതാക വിൽപനയുടെ ആദ്യ സംഭാവന കലക്ടറിൽ നിന്ന് സ്വീകരികുകയും ചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സായുധസേന പതാക ദിനം ആചരണം അസി. കലക്ടർ ഡോ. എസ് മോഹനപ്രിയ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ എസ് സുജിത, ജില്ലാ സൈനിക ക്ഷേമ അംഗങ്ങളും മുൻ സൈനികരുമായ പി സൂരജ്, പി പ്രേമരാജൻ, എസ്ഐ അബ്ദുൾ ജാഫർ, ഐ.സി.എച്ച്. എസ് & സി.എസ്.ഡി. വെറ്ററൻസ് വെൽഫെയർ ഫോറം ജില്ലാ പ്രസിഡൻ്റ് എ വിശ്വനാഥൻ, ഇംഗ്ലീഷ് എക്‌സ് സർവിസ്‌മെൻ ലീഗ് ജില്ലാ പ്രസിഡൻ്റ് അജിത് കുമാർ, ഉദ്യോഗസ്ഥർ, എൻ.സി.സി. ഗ്രൂപ്പിലെ സൈനിക അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
advertisement
സായുധസേന പതാക ദിനം ആചരണ പരിപാടിയിൽ പങ്കെടുത്ത വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമായി സൈനിക റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു കൊണ്ടു പതാക ദിനാചരണം അവസാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 11, 2025 6:43 PM IST







