advertisement

വിരമിക്കാൻ മണിക്കൂറുകൾ മുമ്പ് മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡിൽ 74,000 രൂപ പിടികൂടി

Last Updated:

വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു പരിശോധന

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: ഔദ്യോഗിക ജീവിതത്തിൽ നിന്ന് ശനിയാഴ്ച വിരമിക്കാനിരിക്കെ മലപ്പുറം മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ തുക പിടികൂടി. മുനിസിപ്പൽ എഞ്ചിനീയർ പി.ടി. ബാബുവിന്റെ ഓഫീസിൽ നിന്നാണ് 74,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു പരിശോധന.
സാധാരണ പ്രവൃത്തിസമയം കഴിഞ്ഞും എൻജിനീയറിങ് വിഭാഗം ഓഫീസ് പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് എത്തിയത്. പരിശോധനാ സമയത്ത് എൻജിനീയർ പെൻഡിങ് ബില്ലുകളിൽ ഒപ്പിടുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന നാല് കരാറുകാരിൽ നിന്നാണ് പണം കണ്ടെടുത്തത്. ബില്ലുകൾ ഒപ്പിട്ടുനൽകാനായി എൻജിനീയർ തങ്ങളെ വിളിച്ചുവരുത്തിയതാണെന്ന് കരാറുകാർ മൊഴി നൽകി. റെയ്ഡ് നടക്കുമ്പോൾ തന്നെ എൻജിനീയറുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി സമീപത്തെ സ്വകാര്യ ഹോട്ടലിൽ വിരമിക്കൽ വിരുന്നും ഒരുക്കിയിരുന്നു.
പി.ടി. ബാബു കുറച്ചുനാളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറും. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിരമിക്കാൻ മണിക്കൂറുകൾ മുമ്പ് മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡിൽ 74,000 രൂപ പിടികൂടി
Next Article
advertisement
Love Horoscope Jan 31 | പ്രണയബന്ധം ശക്തമാകും; വൈകാരിക സമ്മർദം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 31 | പ്രണയബന്ധം ശക്തമാകും; വൈകാരിക സമ്മർദം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
  • ശക്തമായ ബന്ധവും ചിലർക്കു വെല്ലുവിളികളും കാണാം

  • തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • അവിവാഹിതർക്ക് പുതിയ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം

View All
advertisement