യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; രക്ഷപെടാൻ ഓട്ടോയില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റില്‍
- Published by:Amal Surendran
- news18-malayalam
Last Updated:
വീഴ്ചയില്‍ യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റു.
കോയമ്പത്തൂര്‍: യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം നിര്‍ത്താന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരിയായ യാത്രക്കാരിക ഓട്ടോറിക്ഷയില്‍ നിന്ന് ചാടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഡ്രൈവറായ മുഹമ്മദ് സാദിഖി(43) നെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി രാത്രി പന്ത്രണ്ടരയോടെ സെല്‍വപുരത്തെ താമസസ്ഥലത്തേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡിലെത്താനായി ഓണ്‍ലൈനായി വിളിച്ച ഓട്ടോയിലാണ് ദുരനുഭവം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ പോകവെ അവിനാശി റോഡിലെ ഫണ്‍ റിപ്പബ്ലിക് മാളിന് സമീത്തെത്തിയപ്പോള്‍ മുഹമ്മദ് സാദിഖ് യുവതിയെ അശ്ലീലരീതിയില്‍ സ്പര്‍ശിച്ചു. വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിര്‍ത്തിയില്ല. ഉപദ്രവം തുടരുകയും ചെയ്തു. ഇതോടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി.
advertisement
വീഴ്ചയില്‍ യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റു. യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. ഉടന്‍തന്നെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ പരാതിയില്‍ പീലമേട് പോലീസ് കേസെടുത്തു. ഐപിസി 354, 354 (A) വകുപ്പുകള്‍, തമിഴ്‌നാട് പ്രോഹിബിഷന്‍ ഓഫ് ഹരാസ്‌മെന്റ് ഓഫ് വിമന്‍ ആക്ട് 4-ാം വകുപ്പ് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
സാദിഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.
Location :
First Published :
August 31, 2022 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; രക്ഷപെടാൻ ഓട്ടോയില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റില്‍