കോഴിക്കോട്: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന (46) യെയാണ് വീടിന്റെ പുറക് വശത്തെ ചായ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. 4 മണി വരെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീടാണ് മരണ വിവരം അറിയുന്നത്.
Also Read- പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ
റൂറൽ എസ് പി കറുപ്പ സാമി, ഡി വൈ എസ് പി മാരായ ബാലചന്ദ്രൻ , ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികൾ താലൂക്ക് ആശുപത്രിയിൽ എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.
സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്ണൻ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭർത്താവ് അരവിന്ദൻ (അമൃത യൂണിവേഴ്സിറ്റി, കോയമ്പത്തൂർ). മക്കൾ ഗൗതം കാർത്തിക് , ഗഗൻ കാർത്തിക് (ഇരുവരും വിദ്യാർത്ഥികൾ).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.