മദ്യവിൽപന ശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ

Last Updated:

ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു

സജ്ജയകുമാർ
കന്യാകുമാരി: ഇരണിയലിലെ സർക്കാർ മദ്യവിൽപന ശാലയിൽ (ടാസ്മാക്) മോഷണം നടത്തിയ സംഭവത്തിൽ സഹോദരങ്ങളെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. കയത്താർ അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജ് (38), അനുജൻ കണ്ണൻ (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ ആയിരുന്നു സംഭവം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങൾ
പ്രതികളുടെ കൈവശമുണ്ടായിരുന്ന 380 (180 എംഎല്‍) മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യവിൽപന ശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ
Next Article
advertisement
കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം വാക്കത്തി; ദുരൂഹത
കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം വാക്കത്തി; ദുരൂഹത
  • കോട്ടയത്ത് വീട്ടമ്മ ലീന ജോസി കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

  • വീട്ടമ്മയുടെ മൃതദേഹത്തിന് സമീപം വാക്കത്തിയും കറിക്കത്തിയും കണ്ടെത്തിയതോടെ ദുരൂഹതയെന്ന് സംശയം.

  • സംഭവത്തിൽ വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഏറ്റുമാനൂർ പോലീസ്.

View All
advertisement