കണ്ണൂരിൽ ലോണിന് അപേക്ഷിച്ച യുവതിയോട് സിപിഎം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖിൽ നരങ്ങോലിക്ക് എതിരെയാണ് പരാതി. ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് നിഖിൽ. സംഭവത്തിൽ പ്രതിഷേധവുമായി യുവതി രംഗത്തെത്തിയതോടെ ബാങ്ക് ഇയാൾക്കെതിരെ നടപടിയെടുത്തു. പാർട്ടി നടപടിയും പുറകെ ഉണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. നിഖിൽ യുവതിയെ രാത്രി ഫോണിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. വാട്സ്ആപ്പിലും നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തി. ശല്യം അസഹ്യമായതോടെ യുവതി ബന്ധുക്കളെയും കുട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.
വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാരസമരം ആരംഭിക്കും എന്ന യുവതി വ്യക്തമാക്കി. "സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ തന്നെ അന്വേഷണം നടത്തി അടിയന്തരമായി നടപടി സ്വീകരിച്ചു. പാർട്ടി തലത്തിലും നടപടി ഉണ്ടാവും , '' ബാങ്കിൻറെ പ്രസിഡന്റും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി യുമായ പി ബാലൻ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടില്ല.
വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറി; മലപ്പുറത്ത് യുവ ഡോക്ടറെ ആതമഹത്യ ചെയ്ത നലയില്‍ കണ്ടെത്തി
വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറിയതിനാല്‍ മനോവിഷമം മൂലം മലപ്പുറത്ത് യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിലമ്പൂരിനടുത്ത് എടക്കര മരുതിയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആന്മഹത്യ ചെയ്ത നിലയില്‍ വസതിയില്‍ കണ്ടെത്തിയത്. ബംഗളുരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
അമിതമായി ഗുളികകള്‍ രേഷ്മ കഴിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഞ്ചേരി മെഡിക്കല്‍ കോളിജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വഴിക്കടവ് പോലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വിസ്റ്റ് നടത്തിയിരുന്നു.
എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ.രേഷ്മ. ഇയാളുമായി രേഷ്മയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ പിന്മാറുകയായിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kannur, Sexual favour