'കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചു'; മനംനൊന്ത് യുവതി മലപ്പുറത്ത് ജീവനൊടുക്കി
- Published by:Arun krishna
- news18-malayalam
Last Updated:
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു
മലപ്പുറം: കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതില്‍ മനംനൊന്ത് യുവതി യുവതി ജീവനൊടുക്കി. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭര്‍തൃവീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവും ഭര്‍തൃമാതാവും സഫാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് മുജീബ് പ്രതികരിച്ചു. സഫാനയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുട്ടി തന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ ശകാരിച്ചിരുന്നതായാണ് വിവരം. കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഇതില്‍മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
Malappuram,Malappuram,Kerala
First Published :
February 11, 2023 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചു'; മനംനൊന്ത് യുവതി മലപ്പുറത്ത് ജീവനൊടുക്കി