ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോയെടുത്ത് ഭീഷണി; യുവാവ് അറസ്റ്റില്‍
- Published by:ASHLI
- news18-malayalam
Last Updated:
പരാതിക്കാരിയായ യുവതി ഭർത്താവുമായി പിണങ്ങി താമസിക്കുകയായിരുന്നു
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍.
വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനാണ് ചന്തേര പൊലീസ് കസ്റ്റഡിയിലായത്. പരാതിക്കാരിയായ യുവതി ഭർത്താവുമായി പിണങ്ങി പടന്നയിൽ താമസിക്കുകയായിരുന്നു.
കരിപ്പൂരിൽ നിന്ന് വിദേശത്തേക്ക് പോകുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ്, യുവതിയുടെ വീട്ടിൽ നാലു ദിവസം കഴിയുകയും ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. ഗതിയില്ലാതെ യുവതി ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ഒളിവിൽ പോയി. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എമിറേറ്റ്സ് വിഭാഗം തടഞ്ഞുവച്ച്, ചന്തേര പൊലീസിനെ അറിയിച്ചു. പ്രബേഷൻ എസ്.ഐ മുഹമ്മദ് മെഹ്സിനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു.
Location :
Kozhikode,Kerala
First Published :
March 23, 2025 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോയെടുത്ത് ഭീഷണി; യുവാവ് അറസ്റ്റില്‍