'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
തന്റെ മുന്‍ ഭാര്യമാരുമായി ഒരു ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ആമീർഖാൻ പറഞ്ഞു
ബോളിവുഡ് നടനും സംവിധായകനുമായ ആമീര്‍ ഖാനും സംരംഭകയായ ഗൗരി സ്പ്രാറ്റും രണ്ടുവര്‍ഷത്തിലേറെയായി പ്രണത്തിലാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2025ല്‍ പങ്കെടുക്കവെ നടന്‍ തന്റെ പുതിയ പ്രണയജീവിതത്തെക്കുറിച്ചും തന്റെ മുന്‍ ഭാര്യമായ കിരണ്‍ റാവു, റീന ദത്ത എന്നിവരുമായുള്ള നിലവിലെ ബന്ധത്തെക്കുറിച്ചും സംസാരിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ചീഫ് മാനേജിംഗ് എഡിറ്റര്‍ സോണാല്‍ കല്‍റയുമായി നടത്തിയ അഭിമുഖത്തിന് അദ്ദേഹം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ മുന്‍ ഭാര്യമാരുമായി ഒരു ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതിനെക്കുറിച്ചും ആമീര്‍ സംസാരിച്ചു. ''ഞങ്ങള്‍ നല്ല ആളുകളാണെന്നാണ് ഇത് കാണിക്കുന്നത്. റീന ഒരു അത്ഭുതകരമായ വ്യക്തിയാണ്. ഭാര്യാഭര്‍ത്താക്കന്മാരായാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ അതിന് അര്‍ത്ഥം ഞങ്ങള്‍ മനുഷ്യരായി വേര്‍പിരിഞ്ഞു എന്നല്ല. എന്റെ ഹൃദയത്തില്‍ അവരോട് വളരെയധികം സ്‌നേഹവും ബഹുമാനവും ഉണ്ട്. ഞാന്‍ അവളോടൊപ്പമാണ് വളര്‍ന്നത്. കിരണിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അവളും ഒരു അത്ഭുതകരമായ വ്യക്തിയാണ്. ഭാര്യാഭര്‍ത്താക്കന്മാരായി ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. പക്ഷേ, ഞങ്ങള്‍ ഒരു കുടുംബമായി കഴിയുന്നു. റീനയും അവളുടെ മാതാപിതാക്കളും കിരണും അവളുടെ മാതാപിതാക്കളും എന്റെ മാതാപിതാക്കളും ഞങ്ങളെല്ലാവരും ഒരു കുടുംബമാണ്'', ആമീര്‍ പറഞ്ഞു.
advertisement
60ാം വയസ്സിലെ പ്രണയത്തെക്കുറിച്ച്
ഈ വര്‍ഷം ആദ്യം തന്റെ 60ാം ജന്മദിനത്തിലാണ് ആമീര്‍ ഖാന്‍ തന്റെ കാമുകി ഗൗരിയെ പരിചയപ്പെടുത്തിയത്. വീണ്ടും പ്രണയത്തിലാകുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലായെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ''എന്റെ പങ്കാളിയാകാന്‍ കഴിയുന്ന ഒരാളെ എനിക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ലെന്ന് ഞാന്‍ കരുതിയ ഒരു ഘട്ടത്തില്‍ ഞാന്‍ എത്തിയിരുന്നു. ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ വളരെയധികം സമാധാനവും സ്ഥിരതയും നല്‍കുന്നു. അവര്‍ ശരിക്കും അത്ഭുതരമായ ഒരു വ്യക്തിയാണ്. അവരെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം ഭാഗ്യവാനാണ്. എന്റെ വിവാഹ ജീവിതങ്ങള്‍ വിജയിച്ചില്ലെങ്കിലും റീനയെയും കിരണിനെയും ഇപ്പോള്‍ ഗൗരിയെയും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അവര്‍ എനിക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഞാന് അവരെ ബഹുമാനിക്കുന്നു'',ആമീർ പറഞ്ഞു.
advertisement
ആമീറിന്റെ സ്വകാര്യജീവിതം
1986ലാണ് ആമീര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളാണുള്ളത്. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2002 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2005ല്‍ ചലച്ചിത്ര സംവിധായകയായ കിരണ്‍ റാവുവിനെ അദ്ദേഹം വിവാഹം ചെയ്തു. 2011ല്‍ ഇരുവര്‍ക്കും ആസാദ് റാവു എന്ന മകന്‍ ജനിച്ചു. 2021ല്‍ ആമിറും കിരണും വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. വിവാഹബന്ധം അവസാനിപ്പിക്കുന്നതായും സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു. 2025 മാര്‍ച്ചില്‍ ആമീര്‍ ഖാന്‍ തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും 18 മാസമായി ഡേറ്റിംഗിലാണെന്നും വെളിപ്പെടുത്തി. ഗൗരി ഇപ്പോള്‍ ആമിറിന്റെ പ്രൊഡക്ഷന്‍ ഹൗസിലാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്.
advertisement
ആമീര്‍ ഖാന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍
ഹാപ്പി പട്ടേല്‍: ഖതര്‍നാക് ജാസൂസ് എന്ന സിനിമയില്‍ ആമീര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് ഇത് നിര്‍മിക്കുന്നത്. ഹാസ്യനടന്‍ വീര്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഇമ്രാന്‍ ഖാനാണ് നായകന്‍. 2026 ജനുവരി 16ന് ചിത്രം തിയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 08, 2025 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍


