ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റ് റോഡിന് തെലങ്കാന സര്‍ക്കാര്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേര് നൽകും

Last Updated:

ഹൈദരാബാദിലെ യുഎസ് കൗൺസലേറ്റ്  ജനറലിനോട് ചേര്‍ന്നുള്ള ഹൈ പ്രൊഫൈല്‍ റോഡിന്റെ പേര് ഡൊണാള്‍ഡ് ട്രംപ് അവന്യു എന്ന് പുനര്‍നാമകരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം

ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്
ഹൈദരാബാദിലെ (Hyderabad) ഒരു റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ (Donald Trump) പേര് നല്‍കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലെ യുഎസ് കൗൺസലേറ്റ്  ജനറലിനോട് ചേര്‍ന്നുള്ള ഹൈ പ്രൊഫൈല്‍ റോഡിന്റെ പേര് ഡൊണാള്‍ഡ് ട്രംപ് അവന്യു എന്ന് പുനര്‍നാമകരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇക്കാര്യം അറിയിക്കാന്‍ സംസ്ഥാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുഎസ് എംബസിക്കും കത്തെഴുതും. ഹൈദരാബാദിലെ പ്രധാന റോഡുകള്‍ പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനത്തെ ഒന്നിലധികം റോഡുകള്‍ക്ക് നിരവധി പ്രമുഖ വ്യക്തികളുടെ പേരിടാനും പുനര്‍നാമകരണം ചെയ്യാനുമുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. നിര്‍ദ്ദിഷ്ട റീജിയണല്‍ റിംഗ് റോഡ് (ആര്‍ആര്‍ആര്‍) പദ്ധതിയില്‍ വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റേഡിയല്‍ റോഡിന് അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയോടുള്ള ബഹുമാനാര്‍ത്ഥം പേര് നല്‍കും.
advertisement
കൂടാതെ ഗൂഗിളിന്റെയും ഗൂഗിള്‍ മാപ്പിന്റെയും സ്വാധീനത്തിനും സംഭാവനയ്ക്കുമുള്ള അംഗീകാരമായി ഒരു പ്രധാന ഭാഗത്തിന് ഗൂഗിള്‍ സ്ട്രീറ്റ് എന്ന് പേര് നല്‍കാനും പദ്ധതിയുണ്ട്. ഹൈദരാബാദിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ വരാന്‍ പോകുന്ന ഗൂഗിളിന്റെ ക്യാമ്പസിന് സമീപമുള്ള റോഡിനാണ് ഈ പേര് നല്‍കുക. യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസായിരിക്കും ഇത്.
മുഖ്യമന്ത്രിയുടെ ഈ പേരിടല്‍ പദ്ധതിക്ക് അനുസൃതമായി നഗരത്തിന്റെ കണക്റ്റിവിറ്റിയില്‍ ഗൂഗിളിനെ പോലെ തന്നെ മറ്റ് ടെക് ഭീമന്മാരായ വിപ്രോയ്ക്കും മൈക്രോസോഫ്റ്റിനും അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപ്രോ ജംഗ്ഷന്‍, മൈക്രോസോഫ്റ്റ് റോഡ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
advertisement
Summary: The Telangana government is set to name a road in Hyderabad after US President Donald Trump. The government has decided to rename the high-profile road adjacent to the US Consulate General in Hyderabad as Donald Trump Avenue. The state government announced this in a statement.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റ് റോഡിന് തെലങ്കാന സര്‍ക്കാര്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേര് നൽകും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement