സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു

Last Updated:

പിടിച്ചുനിർത്താൻ ശ്രമിച്ച യുവാവിനെയും വലിച്ചിഴച്ച് കൊണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
ആലപ്പുഴ: യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ വലിച്ചിഴച്ചു. ഞായർ‌ വൈകിട്ട് 6 മണിയോടെ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഒടുവിൽ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
ഇതും വായിക്കുക: രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറി. ഇത് കണ്ട ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി. ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച യുവാവിനെയും വലിച്ചിഴച്ച് കൊണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
advertisement
പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാർ ചേർന്ന് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി. പിന്നീട് പൊലീസിന് കൈമാറി. തലവടി സ്വദേശി ബൈജുവാണ് പിടിയിലായത്.ഇയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു
Next Article
advertisement
സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ; ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റൻമാർ
സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ; ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റൻമാർ
  • സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ 14 ക്യാപ്റ്റന്മാർക്ക് ഏഷ്യാ കപ്പ് കിരീടം നേടാനായി.

  • മുഹമ്മദ് അസ്ഹറുദ്ദീൻ തുടർച്ചയായി ഏഷ്യാ കപ്പ് കിരീടം നേടിയ ഏക ക്യാപ്റ്റനാണ്.

  • ഏകദിന, ടി20 ഫോർമാറ്റുകളിൽ ഏഷ്യാ കപ്പ് കിരീടം നേടിയ ഏക ക്യാപ്റ്റനാണ് എം.എസ്. ധോണി.

View All
advertisement