പല തവണ വിലക്കിയിട്ടും മൊബൈലിൽ മെസേജ് അയക്കുന്നത് തുടർന്ന സഹോദരിയെ യുവാവ് വെടിവെച്ചുകൊന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
പറഞ്ഞത് അനുസരിക്കാത്തതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നാടന്‍ തോക്ക് ഉപയോഗിച്ച് സഹോദരിക്കുനേരെ വെടിയുതിര്‍ത്തു
പല തവണ വിലക്കിയിട്ടും മൊബൈലിൽ മെസേജ് അയക്കുന്നത് തുടർന്ന സഹോദരിയെ യുവാവ് വെടിവെച്ചുകൊന്നു. യുപിയിലെ ശേഖ്പുര കദീം ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്വന്തം ഫോണില്‍ നിന്ന് മെസേജുകൾ അയയ്ക്കുകയായിരുന്ന മസ്‌കാന്‍ (17) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മെസേജ് അയക്കുന്നത് നിര്‍ത്താന്‍ മസ്‌കാനോട് സഹോദരന്‍ ആദിത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് കൂട്ടാക്കിയില്ല.
ഇതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് എസിപി അഭിമന്യു മാന്‍ഗളിക് പറഞ്ഞു. പറഞ്ഞത് അനുസരിക്കാത്തതിനെത്തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നാടന്‍ തോക്ക് ഉപയോഗിച്ച് ആദിത്യ സഹോദരിക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇവരുടെ അമ്മ വീട്ടിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ അതേ ഗ്രാമത്തിലുള്ള ഇതര സമുദായത്തില്‍പ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍, ആദിത്യക്ക് അതിൽ എതിര്‍പ്പുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എസിപി പറഞ്ഞു.
Location :
Uttar Pradesh
First Published :
December 11, 2023 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പല തവണ വിലക്കിയിട്ടും മൊബൈലിൽ മെസേജ് അയക്കുന്നത് തുടർന്ന സഹോദരിയെ യുവാവ് വെടിവെച്ചുകൊന്നു