കൊണ്ടോട്ടിയിൽ കഞ്ചാവ് വേട്ട; 5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Last Updated:

ഇപ്പോൾ പിടിയിലായ പ്രതി 2016ൽ 4 kg കഞ്ചാവുമായി ചിറ്റൂർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. 5 കിലോ കഞ്ചാവുമായി എടത്തനാട്ടുകര കൊടിയംകുന്ന് ചക്കുപുറത്ത് വീട്ടിൽ ഷൈജൽ ബാബു എന്ന ടാർസൻ ഷൈജൽ (25) ആണ് പിടിയിലായത്. കൊണ്ടോട്ടി ഐക്കരപ്പടിയിൽ വച്ച് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലിസും ചേർന്ന് ആണ്പിടികൂടിയത്.
ഐക്കരപ്പടിയിലും കൊണ്ടോട്ടി പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിപണനം കൂടിയതായിട്ടുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ പ്രദേശത്തെ നിരവധി കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിന് മുൻപ് കിലോക്ക് 20,000 രൂപയായിരുന്ന കഞ്ചാവിന്  ഇപ്പോൾ 80,000 രൂപ വരെയാണ് വില. ഇപ്പോൾ പിടികൂടിയ കഞ്ചാവ് ചെറുകിട വിപണിയിൽ എത്തുമ്പോൾ 10 ലക്ഷം രൂപ വരെ കിട്ടും എന്ന് പ്രതി പറയുന്നു. ലോക് ഡൗൺ തുടങ്ങിയ ശേഷം 20 കിലോയോളം കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പ് , എംഡിഎംഎ തുടങ്ങിയ മാരക മയക്കുമരുന്നുകളുമായി 10 ഓളം പേരെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്.
advertisement
TRENDING:നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം; സ്വപ്നത്തിന് ചിറകേകാൻ താൻ വരച്ച ചിത്രങ്ങൾ വിൽക്കാനൊരുങ്ങി പത്മിനി ടീച്ചർ[PHOTOS]55 കഴിഞ്ഞവർ മത്സരിക്കരുത്; സജി ചെറിയാന്റേത് വ്യക്തിപരമായ അഭിപ്രായം; നിർദേശം തള്ളി ആലപ്പുഴ ജില്ലാ സെക്രട്ടറി[NEWS]ഇന്റർനെറ്റ് സൗകര്യമില്ല; ബസ്തറിലെ ഗ്രാമത്തിൽ കുട്ടികളുടെ പഠനം ലൗഡ്സ്പീക്കറിലൂടെ[NEWS]
ഇവരെല്ലാം റിമാന്റിലാണ്. ലോക്ക്ഡൗൺ കാലത്ത് മയക്കുമരുന്ന് വിപണനം കൂടിയതിനാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പിടിയിലായ പ്രതി 2016ൽ 4 kg കഞ്ചാവുമായി ചിറ്റൂർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.
advertisement
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ് എന്നിവരുടെ നേത്യത്വത്തിൽ കൊണ്ടോട്ടി സിഐ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂർ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് , പി.സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊണ്ടോട്ടിയിൽ കഞ്ചാവ് വേട്ട; 5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Next Article
advertisement
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകളും മുന്നേറ്റവും കാണാം

  • ചില രാശികൾക്ക് വെല്ലുവിളികളും തെറ്റിദ്ധാരണകളും

  • ബന്ധങ്ങൾ വളർത്താൻ മനസ്സിലാക്കലും ക്ഷമ

View All
advertisement