ഇന്റർനെറ്റ് സൗകര്യമില്ല; ബസ്തറിലെ ഗ്രാമത്തിൽ കുട്ടികളുടെ പഠനം ലൗഡ്സ്പീക്കറിലൂടെ

Last Updated:

ഇന്റർനെറ്റില്ലെങ്കിലും പഠനം മുടക്കാനാകില്ലല്ലോ,

കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളുകൾ അടച്ചതോടെ കുട്ടികളുടെ പഠനം ഓൺലൈനിലേക്ക് മാറി. പക്ഷേ, ഇന്റർനെറ്റ പോലും എത്താത്ത ഇന്ത്യയിലെ ഗ്രാമങ്ങളിലും കുട്ടികൾ പഠിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഇവിടങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം എങ്ങനെയായിരിക്കും?
ഇന്റർനെറ്റില്ലെങ്കിലും പഠനം മുടക്കാനാകില്ലല്ലോ, അതിനാൽ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ബസ്തറിലെ ബത്പൽ ഗ്രാമത്തിലെ അധ്യാപകർ. ലൗഡ്സ്പീക്കർ വഴിയാണ് ഇവിടെ ഇപ്പോൾ അധ്യയനം. ആറ് ലൗഡ് സ്പീക്കറുകളാണ് ഗ്രാമത്തിലെ വിവിധയിടങ്ങളിൽ ഇതിനായി സജ്ജമാക്കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ ലൗഡ്സ്പീക്കർ വഴി അധ്യാപകർ കുട്ടികൾക്ക് ക്ലാസ് എടുക്കും. ക്ലാസ് നടക്കാത്ത സമയങ്ങളിൽ ഗ്രാമത്തിലെ പ്രധാന സംഭവങ്ങളും ലൗഡ്സ്പീക്കർ വഴി ജനങ്ങളെ അറിയിക്കും.
TRENDING:ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈറ്റ്ഹൗസ്[NEWS]'ലൂസിഫർ എന്ന പേരിന് എന്താ കുഴപ്പം?' മകന്റെ പേരുദോഷം മാറ്റാൻ അപ്പനും അമ്മയും കോടതി കയറി[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]
ജൂൺ 14 മുതലാണ് ലൗഡ്സ്പീക്കർ വഴിയുള്ള ക്ലാസുകൾ ആരംഭിച്ചത്. ദിവസത്തിൽ രണ്ട് നേരമാണ് ക്ലാസുകൾ. ഓരോ ക്ലാസുകളും 90 മിനുട്ടാണ് ഉണ്ടാകുക. ഗ്രാമത്തിലെ ഗോത്രഭാഷയായ ഹൽബിയിലാണ് ക്ലാസുകൾ നടക്കുന്നത്.
advertisement
പഞ്ചായത്ത് ഭവനാണ് ലൗഡ്സ്പീക്കർ ക്ലാസുകൾ മേൽനോട്ടം വഹിക്കുന്നത്. ഗ്രാമത്തിലെ എല്ലാ ഭാഗങ്ങളിലും കേൾക്കുന്ന തരത്തിലാണ് സ്പീക്കറുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ക്ലാസുകളിൽ പങ്കെടുക്കാം.
ഇംഗ്ലീഷിലുള്ള പാഠഭാഗങ്ങൾ അധ്യാപകർ ഹിന്ദിയിലേക്ക് പരിവർത്തനം ചെയ്യും. പിന്നീട് വിദ്യാഭ്യാസം നേടിയവർ ഇത് ഗോത്ര ഭാഷയായ ഹൽബിയിലേക്ക് മാറ്റും. ബസ്തറിലെ നാടക പ്രവർത്തകരാണ് പാഠഭാഗങ്ങൾക്ക് ശബ്ദം നൽകുന്നത്.
കുട്ടികൾക്ക് മാത്രമല്ല, ലൗഡ്സ്പീക്കറിലൂടെയുള്ള പഠനം മുതിർന്നവർക്കും സഹായകരമാകുമെന്ന് ഗ്രാമവാസികൾ പറയുന്നു. ജോലിക്കിടയിൽ സ്പീക്കറിലൂടെ കേൾക്കുന്ന ഇംഗ്ലീഷ് ക്ലാസുകളിലൂടെ പുതിയ പല വാക്കുകളും പഠിച്ചതായി ഗ്രാമവാസികൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്റർനെറ്റ് സൗകര്യമില്ല; ബസ്തറിലെ ഗ്രാമത്തിൽ കുട്ടികളുടെ പഠനം ലൗഡ്സ്പീക്കറിലൂടെ
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement