ആം ആദ്മി ഇനി ദേശീയപാർട്ടി; എങ്ങനെയാണ് പാർട്ടികളുടെ പദവി നിശ്ചയിക്കുന്നത്?
- Published by:Rajesh V
- news18-malayalam
Last Updated:
എങ്ങനെയാണ് ദേശീയപാർട്ടി പദവിയും പ്രാദേശിക പാർട്ടി പദവിയും നിശ്ചയിക്കുന്നത് എന്ന് വിശദമായി മനസിലാക്കാം
ആം ആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാർട്ടികൾക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവുകയും ഇവ പ്രാദേശിക പാര്‍ട്ടികളായി മാറുകയും ചെയ്തു. എങ്ങനെയാണ് ദേശീയപാർട്ടി പദവിയും പ്രാദേശിക പാർട്ടി പദവിയും നിശ്ചയിക്കുന്നത് എന്ന് വിശദമായി മനസിലാക്കാം.
പ്രാദേശിക പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിനുള്ള വ്യവസ്ഥകൾ
1. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളോ പോൾ ചെയ്ത സാധുവായ വോട്ടുകളിലെ 6 ശതമാനമോ നേടുക.
2. ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ ഒരു സീറ്റോ സംസ്ഥാനത്ത് പോൾ ചെയ്ത സാധുവായ വോട്ടുകളുടെ 6 ശതമാനമോ നേടുക.
3. നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമസഭയിലെ മൂന്ന് ശതമാനം സീറ്റോ മൂന്ന് സീറ്റോ നേടുക (ഏതാണോ കൂടുതൽ അത് പരിഗണിക്കും)
Also Read- സിപിഐ,എൻസിപി, തൃണമൂൽ ഇനി ദേശീയ പാർട്ടികളല്ല
advertisement
4. ലോക്‌സഭയിൽ ഓരോ 25 സീറ്റുകളിലെയും ഒരു സീറ്റ് നേടുക, അല്ലെങ്കിൽ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിക്കുക.
5. ലോക്‌സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ നടത്തിയ ഒരു പൊതു തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോൾ ചെയ്ത മൊത്തം സാധുവായ വോട്ടിന്റെ 8 ശതമാനം നേടുക (ഈ വ്യവസ്ഥ 2011 ൽ ചേർത്തതാണ്)
മുകളിൽ പറഞ്ഞതിൽ ഏതെങ്കിലുമൊരു മാനദണ്ഡം നിറവേറ്റപ്പെട്ടാൽ ആ പാർട്ടിക്ക് പ്രാദേശിക പാർട്ടി പദവി ലഭിക്കും.
ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിനുള്ള വ്യവസ്ഥകൾ
1. ഒരു പാർട്ടി ദേശീയ പാർട്ടിയാകാൻ നാല് സംസ്ഥാനങ്ങളിൽ നിന്നോ അതിൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നോ ആറ് ശതമാനം വോട്ട് നേടണം. കൂടാതെ, ഒരു സംസ്ഥാനത്തു നിന്നോ ഒന്നിലധികം സംസ്ഥാനങ്ങളെിൽ നിന്നോ ലോക്‌സഭയിൽ നാല് സീറ്റുകൾ നേടണം.
advertisement
2. ഒരു പൊതു തെരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ 2 ശതമാനം സീറ്റോ (11 സീറ്റുകൾ) നേടിയാലോ ഈ പാർട്ടിയുടെ സ്ഥാനാർത്ഥികൾ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്താലോ ദേശീയ പാർട്ടി പദവിയിലേക്ക് പരിഗണിക്കും.
3. ഒരു പാർട്ടി നാല് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടിയായി അംഗീകരിക്കപ്പെട്ടാലും അതിനെ ദേശീയ പാർട്ടി പദവിയിലേക്ക് പരിഗണിക്കും.
advertisement
എങ്ങനെയാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്?
മുകളിൽ പറഞ്ഞതിൽ ആദ്യത്തെ മാനദണ്ഡം പാലിച്ചതിനാലാണ് എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്. എഎപി ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ (ഡൽഹിയിലും പഞ്ചാബിലും) അധികാരത്തിലുണ്ട്. അതായത്. ഈ രണ്ട് സംസ്ഥാനങ്ങളിലും അവർ വോട്ട് വിഹിതത്തിന്റെ വലിയൊരു ശതമാനം നേടിയിട്ടുണ്ട്. ഇതിനു പുറമേ കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത മൊത്തം വോട്ടിന്റെ 6.77 ശതമാനം ആം ആദ്മി പാർട്ടി നേടിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടും എഎപി നേടിയിരുന്നു.
advertisement
ഇന്ത്യയിൽ ഇപ്പോൾ എത്ര ദേശീയ പാർട്ടികളുണ്ട്?
എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, എൻസിപി എന്നിവയുടെ അംഗീകാരം ഇല്ലാതാകുകയും ചെയ്തതോടെ നിലവിൽ ഇന്ത്യയിൽ ആറ് ദേശീയ പാർട്ടികളാണുള്ളത്. ബിജെപി, കോൺഗ്രസ്, സിപിഐ(എം), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), എഎപി എന്നിവയാണവ.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 11, 2023 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ആം ആദ്മി ഇനി ദേശീയപാർട്ടി; എങ്ങനെയാണ് പാർട്ടികളുടെ പദവി നിശ്ചയിക്കുന്നത്?