മോശവത്സലം ശാസ്ത്രിയാരുടെ പോരാട്ടവീര്യം വിവരിച്ച് ഐ.ബി.സതീഷ് എംഎൽഎയുടെ പുസ്തകം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ഐ.ബി. സതീഷ് എംഎൽഎ രചിച്ച 'മാനവികതയുടെ കാൽപ്പാടുകൾ' എന്ന പുസ്തകം മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രകാശനം ചെയ്തു.
വിവിധ സാമൂഹിക സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് മോശവത്സലം ശാസ്ത്രിയാരുടെ ജീവിതം പ്രമേയമാക്കിയ 'മാനവികതയുടെ കാൽപ്പാടുകൾ' എന്ന പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. ഐ.ബി. സതീഷ് എംഎൽഎ രചിച്ച ഈ കൃതിയുടെ പ്രകാശനവും അനുസ്മരണ പ്രഭാഷണവും മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു.
നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങി. കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. അച്യുത് ശങ്കർ എസ്. പുസ്തക പരിചയം നടത്തി. തിയോളജി സെമിനാരി ഡയറക്ടർ റവ. ഡോ. ഡേവിഡ് ജോയി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിൽ നിലനിന്നിരുന്ന ജാതീയതയ്ക്കും ജന്മി നാടുവാഴിത്ത ചൂഷണങ്ങൾക്കും എതിരെ ശബ്ദമുയർത്തിയ സമാനതകളില്ലാത്ത പോരാളിയായിരുന്നു മോശവത്സലം ശാസ്ത്രിയാർ. അയിത്തവും മുലക്കരവും പോലെ തന്നെ ക്രൂരമായ 'ഊഴിയം വേല' എന്ന അടിമത്ത രീതിക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു.
advertisement
താഴ്ന്ന ജാതിയിലുള്ളവരെക്കൊണ്ട് കൂലി നൽകാതെ പണിയെടുപ്പിച്ചിരുന്ന അനീതിക്കെതിരെ തിരുവിതാംകൂറിൽ ഉയർന്ന ആദ്യകാല പ്രതിഷേധ സ്വരങ്ങളിൽ ഒന്ന് ശാസ്ത്രിയാരുടേതായിരുന്നു. കവി, സംഗീതജ്ഞൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ കേരള നവോത്ഥാന ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടും അധികം അറിയപ്പെടാതെ പോയ അദ്ദേഹത്തിൻ്റെ ചിന്തകളെയും പോരാട്ടങ്ങളെയും വർത്തമാനകാലത്ത് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ചടങ്ങിന് സാക്ഷ്യം വഹിച്ച ഏവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 05, 2026 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മോശവത്സലം ശാസ്ത്രിയാരുടെ പോരാട്ടവീര്യം വിവരിച്ച് ഐ.ബി.സതീഷ് എംഎൽഎയുടെ പുസ്തകം









