പുത്തൻ രൂപഭാവങ്ങളിൽ എയർ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി; മാറ്റം എന്തിന്?

Last Updated:

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാൻഡിംഗിൻറെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്

നവീകരണ പദ്ധതികളുടെ ഭാഗമായി എയർ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കി. എയർക്രാഫ് ഉദ്യോ​ഗസ്ഥർക്ക് പുതിയ യൂണിഫോമും (aircraft livery) കൊണ്ടുവന്നിട്ടുണ്ട്. അടുത്തിടെയാണ് കമ്പനി പുതിയ 470 വിമാനങ്ങൾ വാങ്ങിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനായും എയർ ഇന്ത്യ ശ്രമങ്ങൾ നടത്തിവരികയാണ്. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാൻഡിംഗിൻറെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്.
‘ദ വിസ്ത’ (The Vista) എന്നാണ് പുതിയ ലോ​ഗോയുടെ പേര്. ഉയർന്ന സാധ്യതകൾ, പുരോ​ഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ഈ ലോ​ഗോയുടെ രൂപകൽപനയിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഇന്ത്യയുടെ അന്തസത്ത ഉൾക്കൊള്ളുന്നതാണ് പുതിയ ലോ​ഗോയെന്നും അവർ കൂട്ടിച്ചേർത്തു. ഇതിലൂടെ പുതിയ ഇന്ത്യയെ ആഗോളതലത്തിൽ അഭിമാനത്തോടെ അടയാളപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.
2023 ഡിസംബർ മുതലാണ് പുതിയ ലോ​ഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് ഈ ലോ​ഗോ ആദ്യം അവതരിപ്പിക്കുക. ചുവപ്പ്, സ്വർണം, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങൾ ഉൾക്കൊള്ളിച്ചാണ് എയർ ഇന്ത്യ പുതിയ ലോ​ഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയർ ഇന്ത്യ എന്ന് ചുവന്ന, ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത്. അനന്തമായ സാധ്യതകളെയാണ് സ്വർണ നിറം പ്രതിനിധാനം ചെയ്യുന്നത് എന്നും കമ്പനി അറിയിച്ചു.
advertisement
advertisement
പുതിയ ഡിസൈനിൽ എയർ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. പുതിയ ഡിസൈനിൽ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. “ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ഞങ്ങൾ പുതിയ ലോ​ഗോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബ്രാൻഡിങ്ങ് ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ആഗോള തലത്തിൽ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം,” എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു.
advertisement
അടുത്ത 9 മുതൽ 12 വരെ മാസത്തിനുള്ളിൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലും വിദേശത്തും മികച്ച സേവനങ്ങൾ നൽകുമെന്നും കമ്പനിയുടെ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയുടെ മുൻനിര എയർലൈൻ എന്ന നിലയിൽ കമ്പനിയിലാകെ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാ​ഗമായാണ് പുതിയ ലോഗോയും യൂണിഫോമും അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ, 70 ബില്യൺ ഡോളർ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ എയർബസുമായും ബോയിംഗുമായും എയർ ഇന്ത്യ ഒപ്പു വെച്ചിരുന്നു. നവംബറിൽ ഈ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കും. കമ്പനിയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാ​ഗമായി 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയർ പൂർണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയർ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. 400 മില്യൺ ഡോളറാണ് ഇതിനായി ചെലവാകുക.
മലയാളം വാർത്തകൾ/ വാർത്ത/Explained/
പുത്തൻ രൂപഭാവങ്ങളിൽ എയർ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി; മാറ്റം എന്തിന്?
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement