Bob | പത്തിലേറെ സിസിടിവി; സുരക്ഷാ ജീവനക്കാർ; ആഡംബര ബംഗ്ലാവിലിരുന്ന് ലോകത്തെ പറ്റിച്ച ഇന്ത്യക്കാരൻ
- Published by:Amal Surendran
- news18-malayalam
Last Updated:
ഇന്റർപോളിന്റെയും എഫ്ബിഐയുടെയും കനേഡിയൻ പോലീസിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ബോബ് എന്ന കമൽ സിംഗ്.
ഒരു ബോളിവുഡ് ത്രില്ലർ ചിത്രത്തെ കടത്തിവെട്ടുന്ന ജീവിതകഥയാണ് ബോബ് (Bob) എന്ന തട്ടിപ്പുകാരന്റേത്. രാജസ്ഥാൻ സ്വദേശിയാണ് ഇയാൾ. തന്റെ പിതാവിനും കുടുംബാംഗങ്ങൾക്കുമൊപ്പം ഒരു കോൾ സെന്റർ നടത്തി അമേരിക്കയിലും ഓസ്‌ട്രേലിയയിലും മറ്റ് രാജ്യങ്ങളിലും നിരവധി ആളുകളെ ഇയാൾ പറ്റിച്ചിട്ടുണ്ട്. ഇന്റർപോളിന്റെയും എഫ്ബിഐയുടെയും കനേഡിയൻ പോലീസിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാൾ കൂടിയാണ് ബോബ് എന്ന കമൽ സിംഗ് (Kamal Singh).
ആരാണ് ബോബ് എന്നറിയപ്പെടുന്ന കമൽ സിംഗ്?
രാജ്‌സമന്ദിലെ കൻക്രോളിയിൽ ടയർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു കമൽ സിംഗിന്റെ അച്ഛൻ ഘമർ സിംഗ് ദേവ്‌റയെന്ന് പോലീസ് പറയുന്നു. ഏകദേശം പത്തു വർഷം മുൻപ് അദ്ദേഹം ഈ ജോലി ഉപേക്ഷിച്ചു. ഇതിനിടയിൽ, കൊമേഴ്സിൽ ബിരുദധാരിയായ ഇളയ മകൻ കമൽ സിംഗ് അമേരിക്കയിൽ വ്യാജ കോൾ സെന്റർ നടത്തി ആളുകളെ പറ്റിക്കാൻ തുടങ്ങി.
തുടക്കത്തിൽ, ബോബ് വീട്ടിൽ നിന്നാണ് കോൾ സെന്റർ നടത്തിയിരുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇയാൾ കോടീശ്വരനും പിന്നെ ശതകോടീശ്വരനുമായി. ഈ പണം കൊണ്ട് ഇയാൾ കോടികൾ വിലമതിക്കുന്ന ഒന്നിലധികം ആഡംബര കാറുകളും ഭൂമികളും വാങ്ങിയിരുന്നു. അയൽവാസികളെല്ലാം ദേവ്റ കുടുംബത്തെ ശ്രദ്ധിച്ചിരുന്നു. എന്നാൽ അവർ എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. പിന്നീട്, അമോലിയിലെ ബനാസ് നദിയുടെ തീരത്തിനടുത്തുള്ള വനപ്രദേശത്ത് 50 കോടി വിലവരുന്ന, അതിസുരക്ഷാ സൗകര്യങ്ങളോടു കൂടിയ ഒരു ആഡംബര ഭവനം ബോബ് നിർമിച്ചു.
advertisement
3-ലെയർ സെക്യൂരിറ്റി
എട്ട് വർഷം മുമ്പ് കമൽ സിംഗ് 11 ഏക്കർ ഭൂമി വാങ്ങിയിരുന്നു. പോലീസ് റെയ്ഡ് ഒഴിവാക്കാനാണ് നദീതീരത്ത് ആർക്കും എളുപ്പത്തിൽ എത്താൻ കഴിയാത്തവിധം സുരക്ഷിതമായ ഒരു വീട് നിർമിച്ചത്. കോൾ സെന്റർ പ്രവർത്തിപ്പിക്കാൻ ഇന്റർനെറ്റ് ടവർ അടക്കമുള്ള സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നു. ഫാംഹൗസിന് പുറത്ത് മൂന്ന് പാളികളും നിർമിച്ചു. വയറിംഗ്, ഒരു വലിയ മതിൽ, സുരക്ഷാ ജീവനക്കാർ എന്നിവ അടങ്ങുന്നതായിരുന്നു ആ 3-ലെയർ സെക്യൂരിറ്റി. ഫാം ഹൗസിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും കണ്ടെത്താനായില്ല.
advertisement
പോലീസ് റെയ്ഡിനെത്തിയാലും വമ്പൻ സുരക്ഷയുള്ളതിനാൽ എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ഗേറ്റിന് പുറത്തും അകത്തും പത്തിലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. മൂന്നോ നാലോ കുതിരകളും, നീന്തൽക്കുളവും, കളിസ്ഥലവും, ടെന്നീസ് കോർട്ട്, ജിം തുടങ്ങിയ സൗകര്യങ്ങളുമെല്ലാം ഇവിടെ ഉണ്ടായിരുന്നു. ഈ വീട്ടിൽ ഒന്നിലധികം ആഡംബര വാഹനങ്ങളും ഉണ്ടായിരുന്നു.
റെയ്ഡും അറസ്റ്റും
2020 മാർച്ച് 19 ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ബോബിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. 2020 ഒക്‌ടോബർ 4-ന് ഇയാളെ സിബിഐ പിടികൂടി. രാജ്‌സമന്ദ് ഹൗസിംഗ് ബോർഡിലുള്ള ബോബിന്റെ വീട്ടിൽ റെയ്ഡ് നടത്തി. ഇവിടെ നിന്ന് ഒൻപതോളം ലാപ്‌ടോപ്പുകളും അമേരിക്കക്കാരുടെ കോൺടാക്റ്റ് ലിസ്റ്റുകളും പോലീസ് കണ്ടെടുത്തു. റെയ്ഡിനു പിന്നാലെ കമൽ സിംഗ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
ബോബിന്റെ പ്രവർത്തനരീതി
ഐബീം, സിആർഎം തുടങ്ങിയ സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ ബോബ് രാജ്യത്തിനു പുറത്തുള്ള ആളകളുമായി ഫോൺ കോളുകൾ വഴി ബന്ധപ്പെടാറുണ്ടായിരുന്നു. ഇതിനുശേഷം, ട്രാഫിക് നിയമലംഘനം, ചെക്ക് ബൗൺസ്, മയക്കുമരുന്ന് വിൽപന തുടങ്ങിയ പ്രവർത്തനങ്ങൾ ആരോപിച്ച് ഈ നമ്പറുകൾ തടയുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുമെന്ന് ബോബ് ഭീഷണിപ്പെടുത്തി. ഇതു കേട്ട് പേടിക്കുന്ന ഇരകൾ അങ്ങനെ ചെയ്യരുതെന്ന് ബോബിനോട് അഭ്യർത്ഥിക്കും. ഇങ്ങനെ ഭീഷണിപ്പെടുത്തി, ഓൺലൈൻ വെബ്‌സൈറ്റുകൾ വഴി ഒരു സമ്മാന വൗച്ചർ അയയ്ക്കാൻ ബോബ് ഇരകളോട് ആവശ്യപ്പെടും. തുടർന്ന് അദ്ദേഹം ഈ വൗച്ചർ പണമായി പിൻവലിക്കുകയായിരുന്നു ചെയ്യാറുള്ളതെന്ന് കേസ് അന്വേഷണവുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, സഹോദരൻ ഭവാനിയെയും പിതാവ് ഘമർ സിംഗിനെയും അമേരിക്കൻ ഉച്ചാരണത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ ബോബ് പഠിപ്പിച്ചു. ഏതാനും മാസത്തെ പരിശീലനത്തിനു ശേഷം ബോബിന്റെ കുടുംബാംഗങ്ങളിൽ പലരും വിദേശികളെ പറ്റിക്കാനാവശ്യമായ ഇംഗ്ലീഷ് പഠിച്ചു.
എങ്ങനെയാണ് ബോബ് ഇരകളെ കണ്ടെത്തിയിരുന്നത്?
ഡാർക്ക് വെബിൽ നിന്നാണ് ബോബും സംഘവും ആളുകളുടെ വിവരങ്ങൾ കണ്ടെത്തിയിരുന്നത്. അതിൽ ആളുകളുടെ പേരുകൾ, വിലാസങ്ങൾ, മൊബൈൽ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, ജോലി സംബന്ധമായി വിവരങ്ങൾ, അവർ എടുത്തിട്ടുള്ള വ്യക്തിഗത വായ്പകൾ, കുടുംബത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവയെല്ലാം ഉണ്ട്. പിന്നീട് ആ നമ്പറുകളിലേക്ക് ഇന്റർനെറ്റ് കോളുകൾ വിളിക്കും. ഇത് വ്യാജ കോളല്ലെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികളുടെ പെരുമാറ്റം.
advertisement
വ്യാജ കോൾ സെന്ററുകൾ തുറന്ന് ഇവർ തൊഴിൽരഹിതരായ യുവാക്കളെ ജോലിക്കെടുത്തു. 30,000 മുതൽ 35,000 രൂപ വരെ ജീവനക്കാർക്ക് ശമ്പളവും നൽകിയിരുന്നു. ഏൽപിക്കുന്ന ഉദ്യമത്തിൽ വിജയിക്കുന്ന ഓരോ ജീവനക്കാരനും രണ്ട് മുതൽ അഞ്ച് ഡോളർ വരെ ഇൻസെന്റീവും ബോബ് നൽകിയിരുന്നു. ഈ കോൾ സെന്റർ ജീവനക്കാരെ വ്യത്യസ്‌ത ഉച്ചാരണങ്ങളുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. ഇതു കൂടാതെ, മുപ്പതോളം ചോദ്യങ്ങളുള്ള ഒരു സ്‌ക്രിപ്‌റ്റും അവയുടെ ഉത്തരങ്ങളും മനഃപാഠമാക്കാനും അവരെ പരിശീലിപ്പിച്ചു.
രണ്ടു ഘട്ടങ്ങളിലായുള്ള തട്ടിപ്പ്
രണ്ട് ഘട്ടങ്ങളിലായാണ് ബോബും സംഘവും തട്ടിപ്പുകൾ നടത്തിയിരുന്നത്.
advertisement
1. ഡയലർ (Dialer): ഇന്റേണൽ റവന്യൂ സർവീസ് (Internal Revenue Service)(IRS)) അല്ലെങ്കിൽ സോഷ്യൽ സെക്യൂരിറ്റി നമ്പർ (SSN (Social Security Number)) ഓഫീസർമാരായാണ് പ്രതികൾ സ്വയം പരിചയപ്പെടുത്തുക. കൃത്യസമയത്ത് നികുതി അടച്ചിട്ടില്ലെന്നും ആയിരക്കണക്കിന് ഡോളർ പിഴ നൽകണമെന്നും ഇവർ ഇരകളോട് പറയും. ഭീഷണിയുടെ സ്വരത്തിലായിരിക്കും സംസാരം. ഇരകൾ പേടിച്ചു എന്നു മനസിലാകുമ്പോൾ കുറച്ചു ഡോളർ മാത്രം നൽകി പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യും. സീനിയർ ഓഫീസറുമായി സംസാരിക്കാൻ പറഞ്ഞതിനു ശേഷം കോളുകൾ ക്ലോഷർ എന്ന സ്റ്റേജിലേക്കു മാറ്റും.
2. ക്ലോഷർ (Closure): ഇരയുമായി സംസാരിച്ച് ഇടപാട് അവസാനിപ്പിക്കുന്ന സ്റ്റേജാണിത്. ക്ലോസ് ചെയ്യാൻ വിളിക്കുന്നവർ വ്യാജ ഓഫീസർമാരായി നടിക്കുകയും ആയിരക്കണക്കിന് ഡോളർ പിഴ ഒഴിവാക്കണമെങ്കിൽ കുറച്ച് ഡോളർ മാത്രം നൽകേണ്ടിവരുമെന്ന് ഇവർ ഇരകളെ ബോധ്യപ്പെടുത്തുകയും ചെയ്യും. അതിനുശേഷം ഫയൽ ക്ലോസ് ചെയ്യുമെന്ന വ്യാജേന ഓൺലൈൻ വൗച്ചറുകൾ നൽകാൻ ആവശ്യപ്പെടും. ഇബേയിലോ ആമസോണിലോ ആയാണ് ഗിഫ്റ്റ് വൗച്ചറുകൾ നൽകുക. ഇത് പിന്നീട് പണമായി തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെത്തും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2022 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Bob | പത്തിലേറെ സിസിടിവി; സുരക്ഷാ ജീവനക്കാർ; ആഡംബര ബംഗ്ലാവിലിരുന്ന് ലോകത്തെ പറ്റിച്ച ഇന്ത്യക്കാരൻ