Climate Change| ആൽബട്രോസ് ഇണകൾ വേർപിരിയുന്നു; കാരണം കാലാവസ്ഥാ വ്യതിയാന‍ം

Last Updated:

ആൽബട്രോസ് ഇണകൾ വേർപിരിയുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം

Albatrosses
Albatrosses
ആഗോളതാപനവും (Global Warming) കാലാവസ്ഥാ പ്രതിസന്ധിയും (Climate crisis) മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പുയരാനും കാരണമാകുമെന്ന് നമുക്കറിയാം. എന്നാൽ പുതിയ പഠനത്തിൽ ഈ മാറ്റം കടൽപക്ഷിയായ ആൽബട്രോസ് (Albatrosses) പക്ഷികൾ ഇണകളെ പിരിയുന്നതിനു കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നവംബർ 24 ന് റോയൽ സൊസൈറ്റി ജേണലിൽ (Royal Society journal )പ്രസിദ്ധീകരിച്ച പഠനത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മത്സ്യങ്ങളുടെ അഭാവത്തിന് കാരണമാവുകയും ഇത് ആൽബട്രോസ് ഇണകൾ വേർപിരിയുന്നതിന്റെ പ്രധാന കാരണങ്ങളാകുന്നുവെന്നും കണ്ടെത്തി.
ഒരു ഇണയെ മാത്രം താല്പര്യമുള്ള (Monogamous species) ഈ ജീവികളിൽ നിലവാരമില്ലാത്ത പങ്കാളിത്തങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇത്തരം വേർപിരിയലുകൾ എന്ന് ഗവേഷകർ സൂചിപ്പിച്ചു. കൂടാതെ പ്രജനന കാലഘട്ടത്തെയും ഇത് അടിസ്ഥാനമാക്കുന്നു. ജീവജാലങ്ങളുടെ ഉൽപാദനക്ഷമതയെയും അതിജീവനത്തെയും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ജീവി വർഗ്ഗങ്ങളുടെ വേർപിരിയലിനെ പരോക്ഷമായി ബാധിക്കുകയും ചെയ്യുന്നു. ലിസ്ബൺ സർവകലാശാല, മൊണ്ടാന സർവകലാശാല, സൗത്ത് അറ്റ്ലാന്റിക് എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റാൻലി, ഫാക് ലാൻഡ് ദ്വീപുകൾ; ലിസ്ബണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് സൈക്കോളജി എന്നിവടങ്ങളിൽ നിന്നുള്ള 5 ഗവേഷകരാണ് പഠനം നടത്തിയത്.
advertisement
പഠനത്തിനായി, ഗവേഷകർ ദീർഘകാലമായി ഒരു ദേശത്ത് നിലനിൽക്കുന്ന, ശാസ്ത്രീയമായി തലസാർച്ചെ മെലാനോഫ്രൈസ് (Thalassarche melanophris) എന്ന് വിളിക്കുന്ന കറുത്ത പുരികമുള്ള ആൽബട്രോസിനെക്കുറിച്ചുള്ള (long-lived black-browed albatross) വിവരങ്ങൾ ഉപയോഗിച്ചു. പാരിസ്ഥിതിക വ്യതിയാനം വിവാഹമോചനത്തെ നേരിട്ട് ബാധിക്കുന്നു എന്നും വർഷത്തിൽ വിവാഹമോചന നിരക്ക് ഒരു ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി വർദ്ധിക്കുന്നതായും ഗവേഷകർ കണ്ടെത്തി.
advertisement
ഇണ ചേരലിലെ പരാജയങ്ങൾ കാരണം ആൽബട്രോസ് ദമ്പതികൾ വേർപിരിയാൻ കൂടുതൽ സാധ്യതയുണ്ട് എന്ന് പഠനം പരാമർശിക്കുന്നു. കടൽ ഉപരിതലത്തിലെ താപനില ക്രമക്കേടുകൾ വർദ്ധിച്ചു വരുന്നതായും ഇത് വിജയകരമായ ദാമ്പത്യബന്ധങ്ങളിൽ നിന്ന് പോലും പങ്കാളികളെ വേർപിരിയാൻ പെൺ പക്ഷികളെ നിർബന്ധിക്കുന്നതായും കണ്ടെത്തി.
വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക മാറ്റങ്ങൾ മൂലം നേരിടേണ്ടി വരുന്നപ്രത്യുൽപ്പാദന പ്രശ്നങ്ങൾ, ശാരീരിക സമ്മർദ്ദം എന്നിവ ഏക ഇണകളുള്ള ജീവിവർഗങ്ങളിലെ പ്രജനന പ്രക്രിയകളെ മോശമായി ബാധിക്കുന്നതിനെക്കുറിച്ച് നടത്തുന്ന ആദ്യ ഗവേഷണമാണ് ഇത്.
advertisement
ലിസ്ബൺ സർവകലാശാലയിലെ പ്രധാന ഗവേഷകനും പഠനത്തിന്റെ സഹരചയിതാവുമായ ഫ്രാൻസെസ്കോ വെഞ്ചുറ (Francesco Ventura) പറഞ്ഞതനുസരിച്ച് ആൽബട്രോസ് ഒരു പ്രജനന കാലത്തിലേക്ക് മടങ്ങുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, അവരുടെ പങ്കാളികൾക്ക് മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാമെന്ന് സൂചിപ്പിച്ചു. വെഞ്ചുറയുടെ അഭിപ്രായത്തിൽ, മോശം കാലാവസ്ഥയും വെള്ളം കൂടുതൽ ചൂടുള്ളതാകുന്നതും ആൽബട്രോസിന്റെ സ്ട്രെസ് ഹോർമോൺ നില വർദ്ധിക്കുന്നതാണ് മറ്റൊരു കാരണം.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Climate Change| ആൽബട്രോസ് ഇണകൾ വേർപിരിയുന്നു; കാരണം കാലാവസ്ഥാ വ്യതിയാന‍ം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement