ഡിഎംകെ എംപിയുടെ കശ്മീർ പരാമർശം വിവാദത്തിൽ; മുൻപും 'പുലിവാല്' പിടിച്ച ഡിഎംകെ നേതാക്കൾ

Last Updated:

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ഫെഡറലിസത്തിനെതിരായ ആക്രമണമായാണ് മുഹമ്മദ് അബ്ദുള്ള വിശേഷിപ്പിച്ചത്.

ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഡിഎംകെ എംപി എം മുഹമ്മദ് അബ്ദുള്ളയുടെ രാജ്യസഭയിലെ പരാമർശം ഏറെ വിവാദമായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാജ്യസഭ വലിയ വാദപ്രതിവാദങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ഫെഡറലിസത്തിനെതിരായ ആക്രമണമായാണ് മുഹമ്മദ് അബ്ദുള്ള വിശേഷിപ്പിച്ചത്. യുക്തിവാദിയും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പെരിയാറിനെ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും മുഹമ്മദ് അബ്ദുള്ള ആവശ്യപ്പെട്ടു.
എന്നാൽ പെരിയാറിന്റെ വാക്കുകൾ രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണെന്നും സഭയിൽ അതുദ്ധരിക്കാൻ അനുവദിക്കില്ലെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ റൂളിങ് നൽകി. മുഹമ്മദ് അബ്ദുള്ളയുടെ പരാമർശം അതിരു കടന്നെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു.
ഇതാദ്യമായല്ല ഡിഎകെ നേതാക്കൾ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇതിനു മുൻപും ഇത്തരം പ്രസ്താവനകൾ നടത്തി വെട്ടിലായ ചില ഡിഎംകെ നേതാക്കളെക്കുറിച്ചും അവർ നടത്തിയ വിവാദ പ്രസ്താവനകളുമാണ് ചുവടെ.
advertisement
ഹിന്ദി ഹൃദയഭൂമികളെക്കുറിച്ചുള്ള പരാമർശം
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമായിരുന്നു ഡിഎംകെ എംപി സെന്തില്‍ കുമാർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശം. പ്രസ്താവന വിവാദമായതിനു പിന്നാലെ, പരാമര്‍ശം പിന്‍വലിച്ച് സെന്തില്‍കുമാര്‍ രം​ഗത്തെത്തി. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ധർമത്തെക്കുറിച്ചുള്ള പരാമർശം
ഹിന്ദുമതം ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണി ആണ് എന്ന ഡിഎംകെ എംപി എ രാജയുടെ പ്രസ്താവനയും മുൻപ് വിവാദമായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ ചില ഇന്ത്യക്കാർ പോലും ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
സനാധന ധർമവും ഉദയനിധി സ്റ്റാലിനും
സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സനാതന ധർമത്തെ എതിർത്താൽ മാത്രം പോരെന്നും അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.
പരമശിവനെക്കുറിച്ചുള്ള പരാമർശം
പാർവതീ ദേവിയെയും ശിവനെയും സംബന്ധിച്ച് സെന്തിൽ കുമാർ നടത്തിയ വിവാദപ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘‘നോർത്തിലേക്കു പോയാൽ ​ഗണേശനാണ് ശിവന്റെയും പാർവതിയുടെയും അവസാനത്തെ മകൻ, എന്നാൽ സൗത്തിലേക്കു വരുമ്പോൾ, അതിനു ശേഷം അവർക്ക് മുരുകൻ എന്ന മറ്റൊരു മകൻ കൂടിയുണ്ട്. ശരിക്കും അവർക്ക് ഫാമിലി പ്ലാനിങ്ങ് ഇല്ലായിരുന്നോ? ’’ എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സെന്തിൽ കുമാറിന്റെ വിവാദ പരാമർശം.
advertisement
നാ​ഗാലാന്റിലെ ജനങ്ങളെക്കുറിച്ചുള്ള പരാമർശം
നാഗാലാൻഡിലെ ജനങ്ങൾ പട്ടിയെ തിന്നുന്നവരാണ് എന്ന ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസ്താവന വിഡ്ഢിത്തവും അസ്വീകാര്യവും ആണെന്നാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവി പ്രതികരിച്ചത്.
രാമനെക്കുറിച്ചുള്ള പരാമർശം
ബിജെപി ചരിത്രത്തെ പുരാണങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുകയാണ് എന്നും രാമന്റെ ജന്മം തന്നെ ഒരു മിഥ്യയാണെന്നുമുള്ള ഡിഎംകെയുടെ ടികെഎസ് ഇളങ്കോവന്റെ പ്രസ്താവനയും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സനാതന ധർമത്തെക്കുറിച്ച് എ രാജയുടെ പരാമർശം
advertisement
എച്ച്‌ഐവി, കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങളോടാണ് സനാതന ധർമത്തെ ഉപമിക്കേണ്ടതെന്ന ഡിഎംകെ എംപി എ രാജയുടെ പ്രസ്താവനയും വിവാദമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഡിഎംകെ എംപിയുടെ കശ്മീർ പരാമർശം വിവാദത്തിൽ; മുൻപും 'പുലിവാല്' പിടിച്ച ഡിഎംകെ നേതാക്കൾ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement