അർജന്റീനയുടെ ജഴ്സി നീലയും വെള്ളയുമായത് എങ്ങനെ?

Last Updated:

രാജ്യത്തിന്റെ ദേശീയ പതാകയിലെ നിറങ്ങൾ തന്നെയാണ് ജഴ്സിയിലുമുള്ളത്. എന്നാൽ അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നെപ്പോളിയൻ ചക്രവ‍ർത്തി, ബൈസന്റൈൻ സാമ്രാജ്യം, നവോത്ഥാന ചിത്രകാരന്മാർ, അർജന്റീനയുടെ സ്വാതന്ത്ര്യസമരം എന്നിങ്ങനെ നിരവധി ഘടകങ്ങളുമായി ഈ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നു

ബ്യൂണസ് അയേര്‍സ്: 36 വർഷത്തിന് ശേഷം അർജന്റീന (Argentina) ലോകകപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ടീമിന്റെ വിജയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിറയെ അർജന്റീനയും ലയണൽ മെസിയുമായി (Lionel Messi) ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. അത്തരത്തിൽ ഒരു ചർച്ച അർജന്റീനയുടെ ജഴ്സിയിലെ നീലയും വെള്ളയും നിറവുമായി ബന്ധപ്പെട്ടാണ്.
രാജ്യത്തിന്റെ ദേശീയ പതാകയിലെ നിറങ്ങൾ തന്നെയാണ് ജഴ്സിയിലുമുള്ളത്. എന്നാൽ അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നെപ്പോളിയൻ ചക്രവ‍ർത്തി, ബൈസന്റൈൻ സാമ്രാജ്യം, നവോത്ഥാന ചിത്രകാരന്മാർ, അർജന്റീനയുടെ സ്വാതന്ത്ര്യസമരം എന്നിങ്ങനെ നിരവധി ഘടകങ്ങളുമായി ഈ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നു. ട്വിറ്ററിൽ ഈ ചരിത്രം വിവരിച്ച് കൊണ്ടുള്ള ഒരു ത്രെഡ് വൈറലാവുകയാണ്.
ദ കൾച്ചറൽ ട്യൂട്ടർ (@culturaltutor) പോസ്റ്റ് ചെയ്ത ത്രെഡ് അനുസരിച്ച്, ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കാലത്ത്, നീല നിറം വളരെ പവിത്രമായാണ് കണക്കാക്കിയിരുന്നത്. ലാപിസ് ലാസുളിയെന്ന കല്ലിൽ നിന്ന് ലഭിച്ചിരുന്ന നീല നിറം ഉപയോഗിച്ചാണ് വിശുദ്ധ മേരിയുടെ ചിത്രങ്ങൾ അക്കാലത്ത് വരച്ചിരുന്നത്. ഇതിന് സ്വർണത്തേക്കാൾ വിലപിടിപ്പുണ്ടായിരുന്നു. 18-ാം നൂറ്റാണ്ടിൽ അർജന്റീന സ്പാനിഷ് കോളനിയായിരുന്നു. ചാൾസ് മൂന്നാമന്റെ മകനായിരുന്ന ചാൾസ് എന്ന് തന്നെ അറിയപ്പെട്ടിരുന്ന രാജാവിന് കുട്ടികൾ ഇല്ലായിരുന്നു. ഇവർ വിശുദ്ധ മേരിയെ പ്രാർഥിച്ച ശേഷം രാജാവിന് കുഞ്ഞ് പിറന്നു.
advertisement
advertisement
ഈ സന്തോഷം ആഘോഷിക്കുന്നതിനായി ചാൾസ് രാജാവ് 1771ൽ ഒരു ഉത്തരവ് പ്രഖ്യാപിച്ചു. സ്പെയിൻകാർ ഒരു പ്രത്യേക സമൂഹമായി ഈ സന്തോഷം ആഘോഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീലനിറമായിരുന്നു ആഘോഷസമയത്ത് എല്ലാവരും ധരിച്ചിരുന്നത്. വിശുദ്ധ മേരിയുടെ വസ്ത്രങ്ങളുടെ നിറവും നീലയാവണമെന്ന് രാജാവ് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് 1808ൽ നെപ്പോളിയൻ അർജന്റീന പിടിച്ചടക്കാൻ ശ്രമിച്ചു. അത് അർജന്റീനയിലും സ്പെയിനിലും വലിയ കലാപത്തിന് കാരണമായി.
advertisement
ഫെർഡിനൻഡ് എട്ടാമനായിരുന്നു അക്കാലത്തെ ഭരണാധികാരി. നെപ്പോളിയനെതിരെ ഫെർഡിനൻഡിനൊപ്പം നിന്നവർ നീലയും വെള്ളയും വസ്ത്രം ധരിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിന് ശേഷം സ്പാനിഷ് ഭരണത്തിനെതിരെ അർജന്റീനയിൽ സ്വാതന്ത്ര്യസമരം ആരംഭിച്ചു. ആ സമയത്ത് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മാനുവൽ ബെൽഗ്രാനോ, നീലയും വെള്ളയും നിറങ്ങളിലുള്ള അർജന്റീനയുടെ ദേശീയ പതാക തയ്യാറാക്കി. ഇത് പിന്നീട് അർജന്റീനയുടെ ദേശസ്നേഹത്തിൻെറ ഭാഗമായി മാറുകയും ചെയ്തു. നീലയും വെള്ളയും നിറങ്ങൾ ആകാശത്തിനെയും മഞ്ഞിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് ബെൽഗ്രാനോ പറഞ്ഞത്.
advertisement
advertisement
1880കളിലാണ് അർജന്റീനയിൽ ഫുട്ബോൾ എത്തുന്നത്. ബ്രിട്ടീഷ് റെയിൽ ജീവനക്കാരാണ് ഫുട്ബോളിന് അർജന്റീനയിൽ വലിയ പ്രശസ്തി നൽകിയത്. പിന്നീട് ആ കളി അർജന്റീനയുടെ ഓരോ മുക്കിലൂം മൂലയിലും വരെയെത്തി. 1908ൽ അർജന്റീന ദേശീയ ടീം ബ്രസീലിയൻ ലീഗിൽ പങ്കെടുത്തത് നീലയും വെള്ളയും നിറമുള്ള ജഴ്സി ധരിച്ചാണ്. അന്ന് തൊട്ട് ഇന്ന് വരെ ഇതേ നിറങ്ങളുള്ള ജഴ്സി അണിഞ്ഞാണ് അർജന്റീന കളിക്കുന്നത്. ലോകകപ്പ് ഫൈനലിലും ഇതേ നിറമുള്ള ജഴ്സി തന്നെയാണ് ടീം അംഗങ്ങൾ ധരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
അർജന്റീനയുടെ ജഴ്സി നീലയും വെള്ളയുമായത് എങ്ങനെ?
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement