ഖത്തറിലെ ഫുട്ബോള് മിശിഹയുടെ കിരീടധാരണത്തിന്റെ ആവേശവും ആഘോഷവും അവസാനിക്കാതെ തുടരുകയാണ്. തെരുവുകളും നഗരങ്ങളും കീഴടക്കി ആഘോഷമാക്കിയ അര്ജന്റീന ആരാധകര് സമൂഹമാധ്യമങ്ങളില് മെസിയെ കൈവിട്ടിട്ടല്ല. ഇന്സ്റ്റാഗ്രാമില് ഏറ്റവും കൂടുതല് ലൈക്ക് നേടിയ ചിത്രമായി മെസിയുടെ പോസ്റ്റ് മാറി.
ഇന്സ്റ്റയിലെ മെസി തരംഗം തീരും മുമ്പാണ് മെറ്റാ സ്ഥാപകന് മാര്ക്ക് സുക്കര്ബര്ഗിന്റെ പോസ്റ്റെത്തുന്നത്. ഖത്തര് ലോകകപ്പ് ഫൈനല് ദിവസം 25 മില്യണ് മെസേജുകളോളം മെസേജുകളയച്ചാണ് വാട്സാപ്പില് അര്ജന്റീനന് വിജയം ആരാധകര് ആഘോഷമാക്കിയത്.
Also Read-ഊണും ഉറക്കവുമെല്ലാം ലോകകപ്പ് ട്രോഫിക്കൊപ്പം; ചിത്രങ്ങള് പങ്കുവെച്ച് ലയണല് മെസി
കിരീടം നേടിയതിന് പിന്നാലെയാണ് ലോകകപ്പുയര്ത്തുന്ന ചിത്രങ്ങള് മെസി ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത്. അത് മിനിറ്റുകള്ക്കം തരംഗമായി. നിലവില് 57 മില്യണിലധികം ലൈക്കാണ് പോസ്റ്റിന് ലഭിച്ചത്. ഏറ്റവും വേഗത്തില് 50 മില്യണ് ലൈക്ക് ലഭിച്ച ഇന്സ്റ്റാഗ്രാം പോസ്റ്റ് കൂടിയാണ് മെസിയുടേത്. ഏറ്റവും കൂടുതല് ലൈക്ക് നേടിയിരുന്ന വേള്ഡ് റെക്കോര്ഡ് എഗ്ഗിന്റെ ഇന്സ്റ്റഗ്രാം റെക്കോര്ഡാണ് മെസി മറികടന്നത്.
View this post on Instagram
ഖത്തറിലെ ഫൈനല് വിജയത്തിന് ശേഷം മെസിയുടെ ഇന്സ്റ്റാഗ്രാം അക്കൗണ്ട് 400 മില്യണ് ഫോളോവേഴ്സിലേക്ക് ഉയര്ന്നിരുന്നു. ലോകകപ്പ് ട്രോഫിയെ കെട്ടിപിടിച്ച് ഉറങ്ങുന്ന മെസിയുടെ ചിത്രവും വൈറലായിരുന്നു. കരിയറില് ഒട്ടനേകം നേട്ടങ്ങള് സ്വന്തമാക്കിയിട്ടും ലോകകപ്പ് എന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കാന് മെസിക്ക് കഴിഞ്ഞിരുന്നില്ല. ഈ അപവാദത്തിനുള്ള മറുപടിയെന്നോണമാണ് 36 വര്ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് അര്ജന്റീന ഖത്തറില് ലോകകിരീടം ഉയര്ത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.