അതെന്താ നെതർലൻഡിൽ പബ്ലിക് ടോയ്ലറ്റുകൾ ഇല്ലാത്തത് ?
- Published by:Anuraj GR
- trending desk
Last Updated:
ഈ രാജ്യം കാണാൻ എത്തുന്നവർ പതിവായി പറയുന്ന ഒരു പരാതിയാണ് ഇവിടെ പബ്ലിക് ടോയ്ലറ്റുകൾ ഇല്ല എന്നത്
ജീവിതത്തിൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ എപ്പോൾ എങ്കിലും നിങ്ങൾ പബ്ലിക് ടോയ്ലറ്റ് ഉപയോഗിച്ചിട്ടുണ്ടാകും. പക്ഷെ എല്ലാ രാജ്യങ്ങളിലും ഇത്തരം പൊതു ടോയ്ലറ്റുകൾ കാണാൻ സാധിക്കില്ല. അതിന് ഉദാഹരണമാണ് നെതർലൻഡ്. പ്രകൃതി സൗന്ദര്യവും പൈതൃകങ്ങളും കൊണ്ട് ഏവരെയും ആകർഷിക്കുന്ന രാജ്യമാണ് നെതർലൻഡ്. എന്നാൽ പൊതു ടോയ്ലറ്റുകൾ ഇല്ലാത്ത ഒരു രാജ്യം കൂടിയാണിത്. രാജ്യം കാണാൻ എത്തുന്നവർ പതിവായി പറയുന്ന ഒരു പരാതിയാണ് ഇവിടെ പബ്ലിക് ടോയ്ലറ്റുകൾ ഇല്ല എന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പബ്ലിക് ടോയ്ലറ്റുകൾ ഇല്ലാത്തത് ഇവിടെയെത്തുന്ന സഞ്ചാരികൾ കാലങ്ങളായി നേരിടുന്ന പ്രശ്നമാണ്.
ക്വാറ പ്ലാറ്റ്ഫോമിൽ ഒരാൾ ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നെതാർലൻഡിന്റെ പടിഞ്ഞാറൻ നഗരമായ ആംസ്റ്റർഡാമിൽ പൊതു ടോയ്ലറ്റുകൾ ഇല്ലാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു അദ്ദേഹം ചോദിച്ച ചോദ്യം. എന്നാൽ ഇതിന് പല ഉത്തരങ്ങളാണ് ഓരോ ആളുകളും മറുപടിയായി പറഞ്ഞത്.
ടോയ്‌ലറ്റുകൾക്ക് ആവശ്യമായ മതിയായ അഴുക്ക് ചാലുകൾ ഇല്ലാത്തതാണ് കാരണമായി ഒരാൾ പറഞ്ഞത്. പ്രദേശത്തിന്റെ സാംസ്കാരികപരമായ കാര്യങ്ങളും പശ്ചാത്തലവുമാണ് കാരണം എന്ന് മറ്റൊരാൾ പറഞ്ഞു.
” നെതർലൻഡിൽ പൊതു ടോയ്‌ലറ്റുകൾ ഇല്ലെന്നല്ല, ഇവിടെ ടോയ്‌ലറ്റുകൾ ഉണ്ട്. പക്ഷെ അത് ഉപയോഗിക്കാൻ ഏതാണ്ട് 25 സെന്റ് മുതൽ ഒരു യൂറോ വരെ നൽകണം. ” എന്നായിരുന്നു മറ്റൊരു മറുപടി.
advertisement
” നിങ്ങളൊരു കടയിൽ കയറുകയും അവിടെ നിന്നും ഒന്നും വാങ്ങാതെ അവിടുള്ള ടോയ്ലറ്റ് ഉപയോഗിക്കുകയും ചെയ്താൽ അതിന് പ്രത്യേകം പണം അടക്കണം ” – ഒരു യൂസർ പറഞ്ഞു.
പൊതു ടോയ്‌ലറ്റുകളുടെ അഭാവം സഞ്ചാരികൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പൊതു ടോയ്‌ലറ്റുകൾക്കായി നിരവധി പ്രതിഷേധ പ്രകടനങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. പുരുഷന്മാർക്കായി ചില സൗകര്യങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
” സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇവിടെയുള്ള ആളുകൾ പണം മുടക്കുന്നത്. അവർക്ക് പൊതു ടോയ്‌ലറ്റുകൾ പ്രധാനമല്ല” – എന്നായിരുന്നു മറ്റൊരാളുടെ മറുപടി. ഗർഭിണികളെയും വയറ് സംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവരെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും ചിലർ പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 23, 2023 4:19 PM IST