Buy Now, Pay Later | 'ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' സേവനം ഗുണകരമാണോ? അറിയേണ്ടതെല്ലാം

Last Updated:

തവണകൾ മുടക്കാതെ കൃത്യമായി പണം അടയ്ക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ “ബൈ നൌ, പേ ലേറ്റർ” എന്ന സേവനം നിങ്ങൾക്ക് യോജിച്ചതാണ്.

“ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കാം” (Buy Now, Pay Later) ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവർ ഇങ്ങനെ ഒരു ഓപ്ഷൻ കാണാതിരിക്കില്ല. ക്രെഡിറ്റ് കാർഡോ മറ്റ് സാധ്യതകളോ ഇല്ലാത്ത സാധാരണ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഈ സൌകര്യമുള്ളത്. ചെറിയ ഇൻസ്റ്റാൾമെൻറായി പണം അടയ്ക്കാൻ സാധിക്കും. Afterpay, Affirm, Klarna, Paypal തുടങ്ങിയ കമ്പനികളെല്ലാം ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ട്. അതിനാൽ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇവയാണ്:
എങ്ങനെയാണ് പിന്നീട് പണം അടയ്ക്കൽ സാധ്യമാകുന്നത്
പലിശയില്ലാത്ത ലോണുകൾ എന്നാണ് ഇവ പൊതുവിൽ അറിയപ്പെടുന്നത്. ഇതിനായി നിങ്ങൾ ആദ്യം ഒരു ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ചില സേവനദാതാക്കൾ നിങ്ങളുടെ നിലവിലെ കടത്തിൻെറ അവസ്ഥ പരിശോധിക്കും. പൊതുവിൽ പെട്ടെന്ന് തന്നെ ഈ സേവനം ലഭ്യമാകും. പിന്നീട് നിങ്ങൾ മുൻകൂട്ടി തീരുമാനിച്ചതിന് അനുസരിച്ച് മാസത്തിലോ ആഴ്ചയിലോ തവണ വ്യവസ്ഥയിൽ നിങ്ങൾ നൽകിയ കാർഡിൽ നിന്നോ അക്കൗണ്ടിൽ നിന്നോ തവണകളായി പണം പിടിക്കും.
advertisement
സാധനത്തിൻെറ വില എന്താണോ അത് മാത്രമേ പൊതുവിൽ നിങ്ങൾ അടക്കേണ്ടി വരികയുള്ളൂ. കൃത്യസമയത്ത് തന്നെ പണം അടച്ചാൽ സാങ്കേതികമായി ഈ ഇടപാടിൽ പലിശ ഉണ്ടാകില്ല. എന്നാൽ തവണകളായി പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൊത്തം അടയ്ക്കേണ്ട പണത്തിൻെറ ചെറിയൊരു ശതമാനം പലിശയായി അടയ്ക്കേണ്ടി വരും. പലതവണ പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും.
ഇങ്ങനെ സാധനങ്ങൾ വാങ്ങുന്നത് സുരക്ഷിതമാണോ
യുഎസിൽ, 'ഇപ്പോൾ വാങ്ങുക, പിന്നീട് പണം നൽകുക' ട്രൂത്ത് ഇൻ ലെൻഡിംഗ് ആക്ടിന്റെ പരിധിയിൽ വരുന്നില്ല. നാലിലധികം തവണകളായി തിരിച്ചടച്ചവുള്ള, ക്രെഡിറ്റ് കാർഡുകളോ മറ്റേതെങ്കിലും വായ്പാരീതിയിലോ ഉള്ള ലോണുകളാണ് ട്രൂത്ത് ഇൻ ലെൻഡിംഗ് ആക്ടിന്റെ പരിധിയിലുള്ളത്. നാലിലധികം തവണകളായി തിരിച്ചടച്ചവുള്ള ലോണുകളാണ് ഇവയിൽ വരിക. വ്യാപാരികളുമായുള്ള തർക്കങ്ങളോ, പണം നഷ്ടപ്പെടുന്ന തട്ടിപ്പുകളോ, സാധനം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യമോ ഉണ്ടായാൽ ഇത്തരം ഇടപാടിൽ പരിഹാരം എളുപ്പമാവില്ല. കമ്പനികൾക്ക് വേണമെങ്കിൽ നിങ്ങൾക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യാം. എന്നാൽ അങ്ങനെ ചെയ്യണമെന്ന് നിർബന്ധമില്ല.
advertisement
ഇത്തരം ആപ്പുകളിൽ ക്രെഡിറ്റ് കാർഡുകൾ ലിങ്ക് ചെയ്യുന്നത് ഭാവിയിൽ നിങ്ങളെ കുഴപ്പത്തിലേക്ക് നയിക്കുമെന്ന് നാഷണൽ കൺസ്യൂമർ ലോ സെന്ററിലെ അസോസിയേറ്റ് ഡയറക്‌ടർ ലോറൻ സോണ്ടേഴ്‌സ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വാങ്ങലിൽ നിന്ന് ഉപഭോക്താക്കൾ പരമാവധി വിട്ട് നിൽക്കണമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. “നേരിട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് നടത്തി അതിൻെറ ഗുണം ഉപയോഗപ്പെടുത്തുക,” അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് അപകട സാധ്യതകൾ എന്തെല്ലാം?
‘ബൈ നൌ, പേ ലേറ്റർ’ ആപ്പുകളിൽ നടത്തുന്ന വാങ്ങലുകൾ ഔദ്യോഗികമായി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൻെറ ഭാഗമായി രേഖപ്പെടുത്തണമെന്നില്ല. കടങ്ങൾ പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുമായുള്ള നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിൽ രേഖപ്പെടുത്തണമെന്നും നി‍ബന്ധമില്ല. കൂടുതൽ കമ്പനികൾ വീണ്ടും നിങ്ങളെ കടം വാങ്ങാൻ പ്രോത്സാഹിപ്പിക്കും. കൃത്യമായി രേഖപ്പെടുത്താതത് കൊണ്ട് എത്ര പണമാണ് നിങ്ങൾക്ക് കടം ഉള്ളതെന്ന് പ്രൊഫൈലിൽ നിന്ന് കമ്പനികൾക്ക് എളുപ്പത്തിൽ മനസ്സിലായെന്ന് വരില്ല.
advertisement
അതേസമയം നിങ്ങൾ കൃത്യമായി തവണകൾ അടയ്ക്കുന്നത് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യപ്പെടില്ല. അതേസമയം തവണ അടയ്ക്കുന്നത് വീഴ്ച വരുത്തിയാൽ അത് റിപ്പോർട്ട് ചെയ്യപ്പെടും. “കടമായി സാധനങ്ങൾ വാങ്ങുന്നതിന് ഈ സൌകര്യം നിങ്ങളെ സഹായിക്കും. എന്നാൽ അത് വഴി ബുദ്ധിമുട്ടുകൾ ഏറെയാണ്,” സോണ്ടേഴ്സ് പറയുന്നു. “പണം തിരിച്ചടയ്ക്കാൻ സാധിക്കുമോയെന്ന് ഇത്തരം രീതികളിലൂടെ ഇടപാട് നടത്തുന്നവർ പലപ്പോഴും ചിന്തിക്കുന്നില്ല,” സാമ്പത്തിക വിദഗ്ദ എലിസ് ഹിക്സ് പറഞ്ഞു.
എന്തുകൊണ്ടാണ് ചില്ലറ വിൽപ്പനക്കാർ പണം പിന്നീട് അടയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്?
advertisement
ചില്ലറ വ്യാപാരികൾക്ക് ഈ ഓപ്ഷൻ അനുവദിക്കുന്നതിലൂടെ സേവനദാതാക്കളിൽ നിന്ന് പണം ലഭിക്കുന്നുണ്ട്. ഇത്തരം ഓപ്ഷനുണ്ടാവുമ്പോൾ ആളുകൾ കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്വന്തമായി ഇത്തരം സർവീസ് ആരംഭിക്കാൻ ആപ്പിൾ ശ്രമം നടത്തുന്നുണ്ട്. അതിനെതിരെ ഇപ്പോൾ തന്നെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് വഴി ലോണെടുക്കാൻ പ്രയാസം അനുഭവപ്പെട്ടതിനാലാണ് താൻ ഈ ഓപ്ഷൻ തെരഞ്ഞെടുത്തതെന്ന് ഉപഭോക്താക്കളിൽ ഒരാളായ ഹെൻണ്ടൻ പറയുന്നു. “തവണകൾ മുടയ്ക്കാതെ പണം അടയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ഉപകാരപ്രദമായിട്ടാണ് ഇതുവരെ തോന്നിയിട്ടുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ആരെല്ലാം “ബൈ നൌ, പേ ലേറ്റർ” സേവനം ഉപയോഗിക്കും?
തവണകൾ മുടക്കാതെ കൃത്യമായി പണം അടയ്ക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ “ഇപ്പോൾ വാങ്ങൂ, പിന്നീട് പണം അടയ്ക്കൂ” എന്ന സേവനം നിങ്ങൾക്ക് യോജിച്ചതാണ്. പലിശരഹിത വായ്പയിലൂടെ സാധനം വാങ്ങിക്കാമെന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ക്രെഡിറ്റ് കാർഡ് ഇടപാടാണ് കൂടുതൽ യോജിച്ചത്.
തട്ടിപ്പിൽ നിന്നും വഞ്ചനയിൽ നിന്നും ഒഴിവായി സുതാര്യമായി ഇടപാട് നടത്തുകയാണ് ഉദ്ദേശമെങ്കിലും ക്രെഡിറ്റ് കാർഡ് തന്നെയാണ് നല്ലത്. തവണകളായി പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇത്തരം ആപ്പുകൾ എത്ര ശതമാനം പലിശ ഈടാക്കുമെന്ന് നേരത്തെ മനസ്സിലാക്കാൻ സാധിക്കില്ല. ഏതായാലും ക്രെഡിറ്റ് കാർഡ് വഴിയോ മറ്റേതെങ്കിലും വായ്പ വഴിയോ ഉള്ളതിനേക്കാൾ കൂടുതലാവും എന്നത് ഉറപ്പാണ്.
advertisement
സാമ്പത്തിക അസ്ഥിരത
ജീവിതച്ചെലവ് വർധിച്ചത് കാരണം ചില വിൽപ്പനക്കാർ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ വാങ്ങുമ്പോൾ പോലും വായ്പാ സേവനം നൽകുന്നുണ്ട്. ദൈനംദിന സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് 15 ശതമാനം പേരും “ബൈ നൌ, പേ ലേറ്റർ” ആപ്പുകൾ ഉപയോഗിക്കുന്നതെന്ന് മോണിങ് കൺസൾട്ട് പുറത്ത് വിട്ട പോളിൽ പറയുന്നു. അതേസമയം, വായ്പയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള സൌകര്യങ്ങൾ വർധിച്ചതോടെ സാമ്പത്തിക മാനേജ്മെൻറിൽ വലിയ വീഴ്ചകൾ വരുന്നുണ്ടെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക അസ്ഥിരത തന്നെയാണ് ഇവിടെ വലിയ തലവേദന സൃഷ്ടിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് പുതിയ സർവേകൾ പറയുന്നത്. സാമ്പത്തിക അസ്ഥിരതയ്ക്കിടയിലും ഇത്തരം ആപ്പുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നത് സാമ്പത്തിക വിദഗ്ദർ ആശങ്കയോടെയാണ് കാണുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Buy Now, Pay Later | 'ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' സേവനം ഗുണകരമാണോ? അറിയേണ്ടതെല്ലാം
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement