ക്രിക്കറ്റ് പ്രേമികളുടെ മനം കവരുകയാണ് റോഡ് സേഫ്റ്റി വേൾഡ് ടി-20 സീരീസ്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് മൈതാനത്ത് വിരമിച്ച താരങ്ങൾ പുറത്തെടുക്കുന്നത്. സച്ചിനും, സേവാഗും, യുവരാജും, ലാറയും, ഇർഫാൻ പഠാനും എല്ലാം മികച്ച പ്രകടനം നടത്തി ആരാധകരെ ഞെട്ടിക്കുന്നു. പഴയ താരങ്ങളുടെ വീറും വാശിയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഓരോ മത്സരവും കാണിക്കുന്നു. തുടക്കം മുതൽ മികച്ച പ്രകടനം നടത്തുന്ന സച്ചിൻ ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യൻ ലെജൻസ് ഇതിനോടകം ഫൈനലിൽ എത്തിക്കഴിഞ്ഞു. ആവേശകരമായ മത്സരത്തിൻ വെസ്റ്റിൻഡീസ് ലെജൻസിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. റോഡ് സേഫ്റ്റി സീരീസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം
ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇതിഹാസ താരങ്ങളെ ഉൾപ്പെടുത്തിയുള്ള ടൂർണമെന്റാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ്. ജനങ്ങളിൽ ട്രാഫിക്ക് അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് മഹാരാഷ്ട്രാ റോഡ് സേഫ്റ്റി സെല്ലാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ടൂർണമെന്റിന് തുടക്കമായത്. എന്നാൽ വെറും നാല് മത്സരങ്ങൾക്ക് ശേഷം കോവിഡിനെ തുടർന്ന് സീരീസ് നീട്ടി വെക്കുകയായിരുന്നു. 2021 ൽ പുതിയ സീരീസ് ആരംഭിക്കുന്നതിന് പകരം കഴിഞ്ഞ വർഷം മുടങ്ങിയത് പുനരാരംഭിക്കുകയാണ് ഉണ്ടായത്. സച്ചിൻ ടെൻഡുൽക്കാറാണ് സീരിസിൻ്റെ ബ്രാൻഡ് ആബാസിഡർ. സുനിൽ ഗവാസസ്ക്കർ സീരീസ് കമ്മീഷണർ സ്ഥാനവും വഹിക്കുന്നു
ഇന്ത്യ ലെജൻസ്, ദക്ഷിണാഫ്രിക്ക ലെജൻസ്, ഇംഗ്ലണ്ട് ലെജൻസ്, ബംഗ്ലാദേശ് ലെജൻസ്, ശ്രീലങ്ക ലെജൻസ്, വെസ്റ്റ് ഇൻഡീസ് ലെജൻസ് എന്നിങ്ങനെ 6 രാജ്യങ്ങളുടെ ടീമുകളാണ് 2021 സീരീസിൽ പങ്കെടുക്കുന്നത്. കോവിഡ് നിയന്തണങ്ങൾ കാരണം കഴിഞ്ഞ വർഷം പങ്കെടുത്ത ഓസ്ട്രേലിയ ലെജൻസ് ഇത്തവണയില്ല. ഇതിന് പകരമായി ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളെ ഈ വർഷത്തെ ടൂർണമെൻ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് സേഫ്റ്റി സീരീസിന്റെ ഫോർമാറ്റും നിലവിലെ പോയിന്റും
നിലവിൽ ഗ്രൂപ്പ് ഘട്ടം അവസാനിച്ച ടൂർണമെൻ്റിൽ ഇന്ത്യ ലെജൻസ്, ശ്രീലങ്ക ലെജൻസ്, ദക്ഷിണഫ്രിക്ക ലെജൻസ്, വെസ്റ്റിൻഡീസ് ലെജൻസ് എന്നിവരാണ് സെമിയിൽ പ്രവേശിച്ചത്. ആദ്യ സെമിയിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ ലെജൻസ് ഫൈനൽ ഉറപ്പിച്ചു. 19 ന് നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്ക ലെജൻസ് ദക്ഷിണാഫ്രിക്ക ലെജൻസിനെ നേരിടും. ഇതിലെ വിജയി 21 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും
മത്സരം എങ്ങനെ കാണാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.