Road Safety World Series | സച്ചിൻ കസറി, വിൻഡീസ് പതറി; റോഡ് സേഫ്റ്റി സീരിസിൽ ഇന്ത്യ ഫൈനലിൽ

Last Updated:

India legends beat West Indies to enter the finals in Road Safety World Series | സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്റ്സ് ഫൈനലിൽ

റായ്പൂർ: റോഡ് സേഫ്റ്റി സീരീസിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ റൺമഴ പെയ്യിച്ച് സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്റ്സ് ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തിൽ 12 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് പോരാട്ടം 206 റൺസിൽ അവസാനിച്ചു.
ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തവരെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. സച്ചിനാണ് കളിയിലെ ടോപ് സ്കോറർ. 65 റൺസായിരുന്നു സച്ചിൻ അടിച്ചു കൂട്ടിയത്. 42 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളും മൂന്നു സിക്സറുകളുമാണ് സച്ചിൻ നേടിയത്. 17 പന്തിൽ നിന്നും 35 റൺസെടുത്ത സേവാഗാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. 21 പന്തിൽ 27 റൺസുമായി മുഹമ്മദ് കൈഫും തിളങ്ങി.
കൈഫ്‌ പുറത്തായത്തോടെ പിന്നീട് ക്രീസിലെത്തിയ യുവരാജ് സിങ്ങും യൂസഫ് പഠാനും പുറത്താകാതെ നിന്ന് 218 എന്ന വമ്പൻ ടോട്ടലിലേക്ക് ടീമിനെ എത്തിച്ചു. 20 പന്തിൽ നിന്ന് 37 റൺസാണ് യൂസഫ് അടിച്ചു കൂട്ടിയത്. 20 പന്തുകളിൽ നിന്നും ആറ് സിക്സറുകളടക്കം 49 റൺസാണ് യുവരാജ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന കളിയില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തി കാണികളെ ത്രസിപ്പിച്ച യുവരാജ് ഈ കളിയിലും ആരാധകരെ നിരാശപ്പെടുത്തിയില്ല.
advertisement
തുടര്‍ച്ചയായ മൂന്നു സിക്‌സറുകളടക്കം ഒരോവറില്‍ നാലു സിക്‌സറാണ് യുവി പായിച്ചത്. 19-ാം ഓവറിലെ ആദ്യ പന്തുകളിലാണ് താരം ഹാട്രിക് സിക്സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്സും നന്നായാണ് ബാറ്റു ചെയ്തത്. ടീം സ്കോർ 19 റൺസിൽ എത്തിയപ്പോൾ വില്യം പെർക്കിൻസിന്റെ വിക്കറ്റ് നഷ്ടമായി. ഡ്വെയ്ന്‍ സ്മിത്ത് 36 പന്തില്‍ 63 റണ്‍സുമായി വെസ്റ്റിന്‍ഡീസിന് നല്ല തുടക്കം നല്‍കി. 28 പന്തില്‍ 46 അടിച്ച ലാറ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 44 പന്തില്‍ 59 റണ്‍സ് എടുത്ത ഡിയോ നരൈനും തിളങ്ങി. എങ്കിലും വിജയ ലക്ഷ്യത്തിന് 12 റൺസ് അകലത്തില്‍ വെസ്റ്റിൻഡീസിന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
advertisement
ശ്രീലങ്ക ലെജന്റ്‌സും ദക്ഷിണാഫ്രിക്ക ലെജന്റ്‌സും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാണ് ഞായറാഴ്ചത്തെ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക.
English summary:  India Legends led by Sachin Tendulkar made it to the finals of the Road Safety World Series T20 after beating West Indies Legends by 12 runs. Captain Sachin is chosen Man of the Match upon scoring an impressive 65 runs out of 42 balls. Virender Sehwag and Mohammad Kaif put up a stellar show in the batting order, leading to a spectacular victory of the team against the opponents
മലയാളം വാർത്തകൾ/ വാർത്ത/Sports/
Road Safety World Series | സച്ചിൻ കസറി, വിൻഡീസ് പതറി; റോഡ് സേഫ്റ്റി സീരിസിൽ ഇന്ത്യ ഫൈനലിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement