കടുത്ത ചൂടിൽ ഉരുകി യൂറോപ്പ്; 2022 ൽ 70,000 അധിക മരണങ്ങള്‍ക്ക് കാരണമായെന്ന് പഠനം

Last Updated:

സമീപകാലത്തെ ഏറ്റവും ചൂടേറിയ വര്‍ഷത്തിനാണ് യൂറോപ്പ് 2022-ല്‍ സാക്ഷ്യം വഹിച്ചത്

2022-ല്‍ അനുഭവപ്പെട്ട കടുത്ത ചൂട് യൂറോപ്പില്‍ 70,000 അധിക മരണങ്ങള്‍ക്ക് കാരണമായതായി പഠനം. ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നേരത്തെ ആഴ്ചതോറുമുള്ള വിവരങ്ങളാണ് ശേഖരിച്ചിരുന്നതെന്നും ദിവസവുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകളെന്നും ഗവേഷകര്‍ അറിയിച്ചു. 16 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 147 പ്രദേശങ്ങളിലെ ദിവസവുമുള്ള താപനിലയും മരണങ്ങളും ആധാരമാക്കിയാണ് പഠനം നടത്തിയത്.
2022 യൂറോപ്പിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷം
ഏറ്റവും ചൂടേറിയ വര്‍ഷത്തിനാണ് യൂറോപ്പ് 2022-ല്‍ സാക്ഷ്യം വഹിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്റെ ഭൗമനിരീക്ഷണ പരിപാടിയായ (earth observation programme) കോപ്പര്‍നിക്കസിന്റെ (Copernicus) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ശരാശരിയേക്കാള്‍ 0.90 ഡിഗ്രി സെല്‍ഷ്യസും വേനല്‍ക്കാലത്തെ താപനിലയേക്കാള്‍ 1.4 ഡിഗ്രി സെല്‍ഷ്യസും അധികമായിരുന്നു.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചൂടേറുന്ന ഭൂഖണ്ഡം യൂറോപ്പാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെയും (ഡബ്ല്യുഎംഒ) കോപ്പര്‍നിക്കസിന്റെയും സംയുക്ത പ്രസ്താവനയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 1980-ന് ശേഷം ആഗോളശരാശരിയേക്കാള്‍ ഇരട്ടി ചൂടാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ''2022-ല്‍ യൂറോപ്പില്‍ അനുഭവപ്പെട്ട കടുത്ത ചൂട് യൂറോപ്പിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അധിക മരണങ്ങളുടെ പ്രധാന കാരണമാണ്,'' കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ ഡയറക്ടറായ ഡോ. കാര്‍ലോ ബൗണ്‍ടെംപോ ജൂണില്‍ പറഞ്ഞിരുന്നു.
advertisement
ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ വാര്‍ഷിക പ്രതിഭാസമായി മാറും
2030 ആകുമ്പോഴേക്കും യൂറോപ്പില്‍ ഓരോ വര്‍ഷവും ചൂടുമായി ബന്ധപ്പെട്ട് 68,000 അധിക മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമെന്ന് ഐഎസ്‌ഗ്ലോബലിന്റെയും ഇന്‍സേമിന്റെയും ഗവേഷകര്‍ നേരത്തെ അറിയിച്ചിരുന്നു. കാര്‍ബണ്‍ പുറന്തള്ളുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ അടിമുടി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040 ആകുമ്പോഴേക്കും ഈ മരണസംഖ്യ 94,000 ആയേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
''വീടുകളുടെ ഗുണനിലവാരം, ഇന്‍സുലേഷന്‍, വെന്റിലേഷന്‍, നഗരങ്ങളുടെ കൂടുതല്‍ സമര്‍ത്ഥമായ രൂപകല്‍പ്പന എന്നിവയില്‍ പുരോഗതിയുണ്ടാകുന്നുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കടുത്ത ചൂട് മൂലമുള്ള ആഘാതം കുറയ്ക്കുന്നതിനുമായി നടപ്പിലാക്കാന്‍ കഴിയുന്ന വിവിധ പോംവഴികളാണിവ'', ഗവേഷകനായ ജോവാന്‍ ബാലെസ്റ്റര്‍ ക്ലാരമൗണ്ട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കടുത്ത ചൂടിൽ ഉരുകി യൂറോപ്പ്; 2022 ൽ 70,000 അധിക മരണങ്ങള്‍ക്ക് കാരണമായെന്ന് പഠനം
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement