Explained: ബാങ്ക് ശാഖയിൽ എത്താതെ എസ്‌ബിഐ ഉപഭോക്താക്കൾക്ക് KYC അപ്‌ഡേറ്റ് ചെയ്യാം; എങ്ങനെയെന്നല്ലേ!
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ അക്കൗണ്ട് ഉടമകൾക്കും കെവൈസി രേഖകൾ നിർബന്ധമാണ്.
കോവിഡ് പകർച്ച വ്യാധികൾക്കിടയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അക്കൗണ്ട് ഉടമകൾക്ക് നിങ്ങളുടെ കെവൈസി (KYC) രേഖകൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എല്ലാ അക്കൗണ്ട് ഉടമകൾക്കും കെവൈസി രേഖകൾ നിർബന്ധമാണ്. കോവിഡ് കേസുകൾ വർദ്ധിച്ചതോടെ തപാൽ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ വഴി ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ കെവൈസി അപ്‌ഡേറ്റ് ചെയ്യുമെന്ന് എസ്‌ബിഐ ഈ മാസം ആദ്യം ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.
“കോവിഡ് 19 കേസുകളുടെ വർദ്ധനവും വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണുകളും കണക്കിലെടുക്കുമ്പോൾ, കെവൈസി അപ്‌ഡേറ്റ് പോസ്റ്റിലൂടെയോ രജിസ്റ്റർ ചെയ്ത ഇമെയിലിലൂടെയോ നടപ്പാക്കാൻ തീരുമാനിച്ചു. അതിനാൽ കെവൈസി അപ്‌ഡേറ്റിനായി ഉപഭോക്താക്കൾ ബ്രാഞ്ച് സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ട്വീറ്റ് ചെയ്തു.
18 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾ ഐഡന്റിറ്റി വിലാസ തെളിവുകൾ സമർപ്പിക്കേണ്ടതുണ്ട്. പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ ഇതിൽ ഉൾപ്പെടുന്നു. 10 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ, അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന വ്യക്തിയുടെ ഐഡി തെളിവ് ആവശ്യമാണ്. പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ അക്കൗണ്ടുകൾ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ ഐഡി, വിലാസ തെളിവുകൾ പരിശോധിക്കുന്നതിനുള്ള കെവൈസി നടപടിക്രമം 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ കാര്യത്തിലെന്നപോലെ തന്നെ തുടരുമെന്ന് എസ്‌ബിഐ വ്യക്തമാക്കി.
advertisement
പ്രവാസി ഇന്ത്യക്കാർ (എൻആർഐ) വിദേശ ഓഫീസുകൾ, നോട്ടറി, ഇന്ത്യൻ എംബസി, കറസ്പോണ്ടന്റ് ബാങ്കുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട്, റസിഡന്റ് വിസകളുടെ പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്. രണ്ടാമത്തെ കോവിഡ് -19 തരംഗത്തെത്തുടർന്ന് 2021 ഡിസംബർ 31 വരെ കെവൈസി അപ്‌ഡേറ്റ് തീർപ്പാക്കിയിട്ടില്ലാത്ത അക്കൗണ്ട് ഉടമകൾക്കെതിരെ കർശന നടപടിയെടുക്കരുതെന്ന് ഈ മാസം ആദ്യം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ കണക്കിലെടുത്താണിത്.
advertisement
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയിൽ എസ്ബിഐ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. എസ്ബിഐ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 15 രൂപയും ജിഎസ്ടിയും നല്‍കണം. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്ബിഐ അറിയിച്ചു.
Also Read- Petrol Diesel Price| പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; ഈ മാസം ഇത് 15ാം തവണ
ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകളുടെ ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റം എസ്.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്ബുക്കാണ് എസ്. ബി. ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2021 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: ബാങ്ക് ശാഖയിൽ എത്താതെ എസ്‌ബിഐ ഉപഭോക്താക്കൾക്ക് KYC അപ്‌ഡേറ്റ് ചെയ്യാം; എങ്ങനെയെന്നല്ലേ!