'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; 1984-ല്‍ എന്താണ് സംഭവിച്ചത്? മാതൃകയാകാനുള്ള തമിഴ്നാടിന്റെ നീക്കം വിജയിച്ചോ?
- Published by:Sarika KP
- news18-malayalam
Last Updated:
നിയമസഭ പിരിച്ചുവിട്ട് ലോക്‌സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയ ഏക സംസ്ഥാനമാണ് തമിഴ്‌നാട്.
1967 വരെ ഇന്ത്യയിൽ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നിരുന്നത്. എന്നാൽ ചില സർക്കാരുകൾ കാലവധി പൂർത്തീയാക്കുന്നതിന് മുമ്പ് താഴെ വീണതുതോടെ ഈ രീതി മാറി. കഴിഞ്ഞ 56 വർഷത്തിനിടയിൽ, ഈ വിഷയം നിരവധി തവണ ഉന്നയിക്കപ്പെട്ടിരുന്നു. ഇപ്പോൾ അത് വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. 1982-ൽ തന്നെ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഒരേസമയം രണ്ടു തെരഞ്ഞെടുപ്പുകൾ നടത്താൻ ശ്രമിച്ചിരുന്നു. പിന്നീട് രണ്ട് വർഷത്തിന് ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമനുസരിച്ച് 1984-ൽ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനായി തമിഴ്നാട് നിയമസഭ നേരത്തെ പിരിച്ചുവിട്ടിരുന്നതായി ന്യൂസ് 18 ടീം പരിശോധിച്ച ഔദ്യോഗിക രേഖകൾ പറയുന്നു.
ഓഗസ്റ്റിൽ, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് ശുപാർശകൾ നൽകുന്നതിനായി എട്ടംഗ സമിതിയെ നരേന്ദ്ര മോദി സർക്കാർ നിയമിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇതിന് നേതൃത്വം നൽകുന്നത്.
Also read-ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അമിത് ഷായും അധീര് രഞ്ജന് ചൗധരിയും രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയിൽ
1982 ലെ ചരിത്രം
1982 സെപ്റ്റംബറിൽ, ലോക്സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ രാജ്യത്തുടനീളമുള്ള മുഴുവൻ ഭരണ സംവിധാനങ്ങളും മന്ദഗതിയിലാകുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രാധാന്യം കുറയുമെന്നും മന്ദഗതിയിലാകുമെന്നും ഇസിഐ പറഞ്ഞിരുന്നു.
advertisement
1985 ജനുവരിയിലും ലോക്സഭയിലേക്കും ജൂണിലും ജൂലൈയിലുമായി ചില നിയമസഭകളിലേക്കും നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരേസമയം നടത്താൻ, 1982 ജൂണിനും 1985 ഡിസംബറിനും ഇടയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച രാം കൃഷ്ണ ത്രിവേദി നിർദ്ദേശിച്ചിരുന്നു. പ്രത്യേകം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ ഉണ്ടാകുന്ന ഭീമമായ ചെലവുകളും മറ്റ് ചെലവുകളും ഗണ്യമായി കുറക്കാൻ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ തവണയായി നടത്തുന്ന തെരഞ്ഞെടുപ്പിനായി 25 ലക്ഷം ഉദ്യോഗസ്ഥരെയും ലക്ഷകണക്കിന് പോലീസുകാരെയും രണ്ടോ മൂന്നോ മാസത്തേക്ക് വിന്യസിക്കേണ്ടി വരും, ഇത് അവരുടെ സാധാരണ ജോലികളെ ബാധിക്കുമെന്നാണ്, ഒരേസമയം നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിൽ ഒന്ന്. കൂടാതെ, ലോക്സഭയിലേക്കും നിയമസഭകളിലേക്കുമായി ഒരേസമയം വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതും ലാഭകരമായിരിക്കും. മാത്രമല്ല തെരഞ്ഞെടുപ്പുകൾ പ്രത്യേകം നടത്തുമ്പോൾ സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ ഇരിട്ടിക്കും, ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരോക്ഷമായി ബാധിക്കുന്നു.
advertisement
Also read-ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി; നിർണായക നീക്കവുമായി കേന്ദ്രസർക്കാര്
തമിഴ്നാട് അസംബ്ലി നേരത്തെ പിരിച്ചുവിട്ടത് എന്തിന് ?
ത്രിവേദിയുടെ നിർദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും നിയമസഭ പിരിച്ചുവിട്ട് ലോക്‌സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്ത ഏക സംസ്ഥാനമാണ് തമിഴ്‌നാട്. 1984 നവംബറിൽ അന്നത്തെ എഐഎഡിഎംകെ സർക്കാർ സംസ്ഥാന നിയമസഭ പിരിച്ചുവിടുകയും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ അന്നത്തെ ഗവർണർ എസ്എൽ ഖുറാനയോട് ശുപാർശ ചെയ്യുകയും ചെയ്തു.
advertisement
ഈ ആവശ്യം കമ്മീഷൻ അംഗീകരിച്ചു. അതനുസരിച്ച്, ഡിസംബറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, 1984 നവംബർ 15-ന് തമിഴ്നാട് നിയമസഭ പിരിച്ചുവിട്ടു. എന്നാൽ 1985 ന്റെ അവസാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന മറ്റ് സംസ്ഥാനങ്ങളും അവരുടെ നിയമസഭകൾ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നെങ്കിൽ കുറഞ്ഞത് 100 കോടി രൂപയെങ്കിലും ലാഭിക്കാമായിരുന്നുവെന്ന് ന്യൂസ് 18 സംഘം പരിശോധിച്ച രേഖകൾ വ്യക്തമാക്കുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 04, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; 1984-ല്‍ എന്താണ് സംഭവിച്ചത്? മാതൃകയാകാനുള്ള തമിഴ്നാടിന്റെ നീക്കം വിജയിച്ചോ?