ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
One Nation, One Election : കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാളിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതേൻ ചന്ദ്രയെ സമിതി സെക്രട്ടറിയായും നിയോഗിച്ചു.
ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ (One Nation, One Election) നടപ്പാക്കുന്നത് പഠിക്കാൻ ഉന്നത തല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, ലോക്‌സഭയുടെ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ.
കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാളിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതേൻ ചന്ദ്രയെ സമിതി സെക്രട്ടറിയായും നിയോഗിച്ചു. പൊതുതെരഞ്ഞെടുപ്പും, എല്ലാ അസംബ്ലികളിലേക്കുള്ളതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നത് സമിതി പരിശോധിക്കും.
advertisement
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് സമിതി നേരത്തെ പരിശോധിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 02, 2023 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയിൽ