മുംബൈയുടെ സ്വന്തം 'കാലിപീലി' ടാക്സി ഇനി ഓർമ; പ്രീമിയർ പത്മിനിയുടെ ആറു പതിറ്റാണ്ട് ചരിത്രം
- Published by:Naseeba TC
- news18-malayalam
Last Updated:
എന്തിനാണ് മുംബൈയുടെ മുഖമായി മാറിയ ഈ ടാക്‌സി കാറുകള്‍ ഓട്ടം നിര്‍ത്തിയത്?
ആറ് പതിറ്റാണ്ടായി മുംബൈ നഗരത്തിൽ ഓട്ടപ്രദക്ഷിണം നടത്തിയ ഫിയറ്റ് പദ്മിനി കാലിപീലി ടാക്‌സികള്‍ ഓര്‍മ്മയായി. തിങ്കളാഴ്ചയോടെ ഈ ടാക്‌സികള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി. എന്തിനാണ് മുംബൈയുടെ മുഖമായി മാറിയ ഈ ടാക്‌സി കാറുകള്‍ ഓട്ടം നിര്‍ത്തുന്നത്? ഇവയെങ്ങനെയാണ് മുംബൈയുടെ മുഖമായി മാറിയത്? എന്നീ കാര്യങ്ങളറിയാം..
മുംബൈയുടെ കാലിപീലിയ്ക്ക് വിട
1964ലാണ് ഫിയറ്റിന്റെ ലൈസന്‍സോടെ പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഈ കാറുകള്‍ മുംബൈ നഗരത്തില്‍ അവതരിപ്പിച്ചത്. ഇവ നഗരത്തില്‍ എത്തിയിട്ട് ഇപ്പോള്‍ ആറ് പതിറ്റാണ്ട് കഴിയുന്നു. ഈ സീരിസിലെ അവസാന പദ്മിനി ടാക്‌സി രജിസ്റ്റര്‍ ചെയ്തത് 2003ലാണ്. അതുപ്രകാരം 2023 ആകുമ്പോഴേക്കും ഈ ടാക്‌സികള്‍ക്ക് 20 വര്‍ഷം പഴക്കമുണ്ടാകും. 20 വര്‍ഷം പഴക്കമുള്ള ടാക്‌സികള്‍ നിരത്തിലിറക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുമെന്നും അതിനാലാണ് ഇവയെ പൊതുനിരത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. ഈ നിയമം അനുസരിച്ചാണ് കാലിപീലി ടാക്‌സികള്‍ നിരത്തില്‍ നിന്നൊഴിയുന്നത്.
advertisement
2017ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സിറ്റി ടാക്‌സി നിയമം കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം എല്ലാ ടാക്‌സികളുടെയും കാലാവധി 20 വര്‍ഷമാക്കി നിശ്ചയിച്ചു. ഹക്കീം പാനല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം പാസാക്കിയത്. പഴയ വാഹനങ്ങള്‍ മലിനീകരണ തോത് വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടാണ് ഈ നിയമത്തിന് പശ്ചാത്തലമായത്.
അതേസമയം മുംബൈയുടെ സ്വന്തം കാലിപീലി ടാക്‌സികള്‍ക്കായി ചിലര്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഈ ടാക്‌സികള് മ്യൂസിയത്തിലോ മറ്റോ സംരക്ഷിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
advertisement
കാലിപീലി ടാക്‌സികളുടെ ചരിത്രം
ഫിയറ്റ് -1100ഡിലൈറ്റ് മോഡലായാണ് പ്രീമിയര്‍ പദ്മിനി കാറിന്റെ യാത്ര ആരംഭിച്ചതെന്ന് മുംബൈ ടാക്‌സിമെന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എല്‍ ഖ്വാഡ്രോസ് പറഞ്ഞു.
”കരുത്തനായ 1100-സിസി കാറായിരുന്നു ഇത്. സ്റ്റിയറിംഗിനോട് ചേർന്ന് ഘടിപ്പിച്ച ഗിയര്‍ ഷിഫ്റ്റുമുണ്ടായിരുന്നു. പ്ലിമൗത്ത്, ലാന്‍ഡ്മാസ്റ്റര്‍, ഡോഡ്ജ് എന്നീ വലിയ ടാക്‌സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ വളരെ ചെറുതാണ്,” ഖ്വാഡ്രോസ് പറഞ്ഞു.
From today, the iconic Premier Padmini Taxi vanishes from Mumbai’s roads. They were clunkers, uncomfortable, unreliable, noisy. Not much baggage capacity either. But for people of my vintage, they carried tons of memories. And they did their job of getting us from point A to… pic.twitter.com/weF33dMQQc
— anand mahindra (@anandmahindra) October 30, 2023
advertisement
എന്നാല്‍ വളരെ പെട്ടെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ഈ കാറിന്റെ മൂല്യം തിരിച്ചറിഞ്ഞു. ഇതോടെ പ്രീമിയര്‍ പദ്മിനി കാറുകള്‍ നിരത്തില്‍ നിറയാന്‍ തുടങ്ങി. പിന്നീട് കാര്‍ നിരവധി റീബ്രാന്‍ഡിംഗിന് വിധേയമായി. 1970കളില്‍ ഇവയെ പ്രീമിയര്‍ പ്രസിഡന്റ് എന്ന് പുനര്‍നാമകരണം ചെയ്തു. പിന്നീട് പ്രീമിയര്‍ പദ്മിനി എന്ന പേരിലും അറിയപ്പെട്ടു. പതിന്നാലാം നൂറ്റാണ്ടിലെ മേവാര്‍ രാജകുമാരിയുടെ പേരാണിത്.
എങ്ങനെയാണ് ഈ കാറുകള്‍ക്ക് കറുപ്പും മഞ്ഞയും കലര്‍ന്ന നിറം വന്നത് എന്നല്ലെ? അതിന് കാരണം സ്വാതന്ത്ര്യ സമരസേനാനിയും എംപിയുമായിരുന്ന വിതല്‍ ബാലകൃഷ്ണ ഗാന്ധിയാണെന്നാണ് KHAKI ഹെറിറ്റേജ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഭരത് ഗോതോസ്‌കര്‍ പറഞ്ഞു.
advertisement
ഇദ്ദേഹമാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട് കറുപ്പും മഞ്ഞയും കോമ്പിനേഷന്‍ കാറിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. കാറിന്റെ മുകള്‍ ഭാഗം മഞ്ഞ നിറം കൊടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ ദൂരത്ത് നിന്ന് ടാക്‌സിയെ കാണാന്‍ ഈ നിറം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത നഗരം അംബാസിഡറെ തങ്ങളുടെ നിരത്തുകളില്‍ സജീവമാക്കിയ സമയത്ത് ബോംബൈ തെരുവുകള്‍ പ്രിമീയര്‍ പദ്മിനി കാറുകൾ കൊണ്ടാണ് നിറഞ്ഞത്.
‘പ്രിമീയര്‍ പദ്മിനി കാറുകള്‍ അന്ന് വളരെ പ്രശസ്തമായിരുന്നു. വലുപ്പം കുറവ്, ചെലവ് കുറവ്, എന്നിവയെല്ലാം ഇവയുടെ പ്രത്യേകതയാണ്. എന്നാല്‍ ഇവയുടെ ഉല്‍പ്പാദനം നിര്‍ത്തിയതോടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാതെയായി,’ ഖ്വാഡ്രോസ് പറഞ്ഞു.
advertisement
അതേസമയം കാലിപീലി ടാക്‌സികള്‍ മുംബൈ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കൂടാതെ ഈ ടാക്‌സികള്‍ പശ്ചാത്തലമായി പല ഫോട്ടോഗ്രഫി പ്രോജക്ടുകളും പുറത്തുവന്നിട്ടുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 31, 2023 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മുംബൈയുടെ സ്വന്തം 'കാലിപീലി' ടാക്സി ഇനി ഓർമ; പ്രീമിയർ പത്മിനിയുടെ ആറു പതിറ്റാണ്ട് ചരിത്രം