മെക്സിക്കോയിലെ 100 കിലോ ഗോതമ്പ് വിത്ത് ഇന്ത്യയിൽ വിപ്ലവം നടത്തിയതെങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
1965 വരെ, ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 12 ദശലക്ഷം ടൺ മാത്രമായിരുന്നു
ശാസ്ത്രപുരോഗതിയുടെ കാര്യത്തിൽ ഇന്ത്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യോൽപാദനത്തിന്റെ കാര്യത്തിൽ ജനിതകശാസ്ത്രം ഉപയോഗപ്പെടുത്തിയതാണ് എടുത്തു പറയേണ്ട ഒരു കാര്യം. 1965 വരെ, ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 12 ദശലക്ഷം ടൺ മാത്രമായിരുന്നു. അമേരിക്കയിൽ നിന്ന് രാജ്യം ധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നുമുണ്ടായിരുന്നു. അതിനു ശേഷമുള്ള ദശകങ്ങളിൽ, രാജ്യത്തെ വാർഷിക ഗോതമ്പ് ഉൽപാദനം ഏകദേശം 10 മടങ്ങ് വർധിച്ച് 112 ദശലക്ഷം ടണ്ണായി.
അഗ്രികൾച്ചറൽ സയൻസിൽ ബിരുദധാരിയും സൈറ്റോജെനെറ്റിക്‌സിൽ (cytogenetics) ബിരുദാനന്തര ബിരുദവും നേടിയ എം എസ് സ്വാമിനാഥൻ ഇതിൽ ഒരു നിർണായ പങ്കു വഹിച്ചു. രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1949-ൽ ഇന്ത്യൻ പോലീസ് സർവീസ് പരീക്ഷ പാസായിട്ടും ആ ജോലി തിരഞ്ഞെടുക്കാതെയാണ് അദ്ദേഹം രാജ്യത്തെ ഹരിത വിപ്ലവത്തിന് ചുക്കാൻ പിടിച്ചത്. നെതർലാൻഡിൽ നിന്നും ജനിതകശാസ്ത്രത്തിൽ യുനെസ്കോ ഫെലോഷിപ്പും കേംബ്രിഡ്ജിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും അദ്ദേഹം നേടി.
advertisement
പിന്നീട് അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ ഗവേഷണത്തിനായി ചേർന്നു. അവിടെ വെച്ചാണ് അദ്ദേഹം പ്രശസ്തനായ ഡോ നോർമൻ ബോർലോഗിനെ (Dr Norman Borlaug) കണ്ടുമുട്ടിയത്. ഗോതമ്പിലെ റസ്റ്റ് രോഗത്തെക്കുറിച്ച് (rust disease) ഡോ. നോർമൻ ഒരു പ്രഭാഷണം നടത്തിയിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തി, സർക്കാർ സർവീസിൽ പ്രവേശിച്ചതിനു ശേഷവും എം എസ് സ്വാമിനാഥൻ ഡോ നോർമൻ ബോർലോഗുമായുള്ള ബന്ധം തുടർന്നു. 1959ൽ മെക്സിക്കോയിൽ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പിനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഡോ. നോർമൻ ബോർലോഗ് പുറത്തിറക്കി.
advertisement
ജപ്പാൻ വികസിപ്പിച്ച നോറിൻ 10 എന്നറിയപ്പെടുന്ന ജീൻ ആണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഇക്കാര്യം ഡോ.എംഎസ് സ്വാമിനാഥൻ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വീറ്റ് പ്രോഗ്രാമിന് നേതൃത്വം നൽകിയ സ്വാമിനാഥൻ, 1962 ഏപ്രിലിൽ തന്റെ ഡയറക്ടർ ബി പി പാലിന് ഇതേക്കുറിച്ച് കത്തെഴുതി. ഡോ നോർമൻ ബോർലോഗിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും മെക്സിക്കോയിൽ ഉപയോഗിച്ച ഗോതമ്പിനം ഇവിടെയും പരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ലാൽ ബഹദൂർ ശാസ്ത്രിയുടെയും കൃഷിമന്ത്രി സി. സുബ്രഹ്മണ്യത്തിന്റെയും നേതൃത്വത്തിൽ, അന്ന് രാജ്യം ഭക്ഷ്യക്ഷാമം നേരിടാനുള്ള വഴികൾ തേടുകയായിരുന്നു. ബോർലോഗിന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ പക്കലുള്ള വിത്തുകളും ആവശ്യപ്പെട്ട് സർക്കാർ ഉടൻ തന്നെ റോക്ക്ഫെല്ലർ ഫൗണ്ടേഷന് (മെക്സിക്കോയിലെ വീറ്റ് പ്രോഗ്രാമിന് ധനസഹായം നൽകിയിരുന്ന ഫൗണ്ടേഷൻ) കത്തെഴുതി.
1963 മാർച്ചിൽ ബോർലോഗ് ഇന്ത്യ സന്ദർശിച്ചു. അതിനു ശേഷം അദ്ദേഹം ഡ്വാർഫ്, സെമി ഡ്വാർഫ് ഇനങ്ങളിൽ പെട്ട ഗോതമ്പിനങ്ങളുടെ 100 കിലോഗ്രാം വിത്തുകൾ ഇന്ത്യയിലേക്ക് അയച്ചു. പഞ്ചാബിലെ കർഷകരെയാണ് ഇത് പരീക്ഷിക്കാൻ ആദ്യം സമീപിച്ചത്. ബോർലോഗ് അയച്ച ധാന്യത്തിന് ചുവപ്പ് നിറമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അവയെ പ്രാദേശിക ഇനങ്ങൾ ഉപയോഗിച്ച് ക്രോസ് ബ്രീഡ് ചെയ്ത് ഇപ്പോൾ കാണുന്ന സ്വർണ നിറം നൽകിയത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 01, 2023 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മെക്സിക്കോയിലെ 100 കിലോ ഗോതമ്പ് വിത്ത് ഇന്ത്യയിൽ വിപ്ലവം നടത്തിയതെങ്ങനെ?